കോട്ടയം: ആര്‍എസ്എസ് കാര്യാലയത്തിന് നേരെ പെട്രോള്‍ ബോംബ് എറിഞ്ഞ് നാശനഷ്ടം വരുത്തിയ പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് ബിജെപി ദേശീയ നിര്‍വ്വാഹക സമിതി അംഗം വി.മുരളീധരന് ആവശ്യപ്പെട്ടു. കുറ്റവാളികളെ അറസ്റ്റ് ചെയ്യാത്ത പോലീസ് നടപടി ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണ്. അക്രമത്തിന് പോലീസ് ഒത്താശയുണ്ട്. ആക്രമണത്തിന് ഇരയായ ആര്‍എസ്എസ് വിഭാഗ് കാര്യാലയം സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. സമാധാനപരാമായ രീതിയില്‍ സംഘടനാ പ്രവര്‍ത്തനം നടത്തുന്ന ബിജെപി, ആര്‍എസ്എസ് പ്രവര്‍ത്തകരെ ആക്രമിച്ച സിപിഎം ക്രിമനലുകളെ ഉടന്‍ അറസ്റ്റ്ചെയ്യണം. ബോധപൂര്‍വ്വമാണ് സിപിഎം ആക്രമണമെന്നും അദ്ദേഹം പറഞ്ഞു.
വി.മുരളീധരനൊപ്പം മേഖല പ്രസിഡന്റ് അഡ്വ.എന്‍.കെ.നാരായണന് നമ്പൂതിരി, ജില്ലാ ജനറല്‍ സെക്രട്ടറി ലിജിന്‍ലാല്‍, ജില്ലാ സെക്രട്ടറി സിഎന്‍ സുബാഷ്, കോട്ടയം നി. മണ്ഡലം പ്രസിഡന്റ് ബിനു ആര്. വാര്യര്‍, യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് അഖില്‍ രവീന്ദ്രന്, വി. പി മുകേഷ്, നന്ദകുമാര്‍,രാജേഷ് കൈലാസം എന്നിവരും ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: