മൂന്നാര്‍: മൂലക്കടയില്‍ നിരോധനം ലംഘിച്ച് റിസോര്‍ട്ട് നിര്‍മ്മിച്ചുകൊണ്ടിരിക്കെ റവന്യൂ സംഘം പിടിച്ചെടുത്ത പണി ആയുധങ്ങള്‍ വിട്ടുതരണമെന്നാവശ്യപ്പെട്ട് സിപിഎം പ്രാദേശിക നേതാക്കള്‍ ഇന്നലെ ദേവികുളം സബ് കളക്ടറെ കണ്ടു.
പണി ആയുധങ്ങള്‍ വിട്ട് നല്‍കില്ലെന്ന് നേതാക്കളെ സബ്കളക്ടര്‍ അറിയിച്ചു. നിരോധനം ലംഘിച്ച് കെട്ടിടം നിര്‍മ്മിച്ചതിന് കേസെടുക്കേണ്ടതാണെന്നും ഇത് ചെയ്യിക്കരുതെന്നും സബ്കളക്ടര്‍ സിപിഎം നേതാക്കളെ ഓര്‍മപ്പെടുത്തി.
പണി ആയുധങ്ങള്‍ തൊഴിലാളികള്‍ക്ക് വാങ്ങി നല്കാന് കെട്ടിട ഉടമയ്ക്കാണ് ചുമതലയെന്നും പറഞ്ഞു. കൈയേറ്റങ്ങളെക്കുറിച്ച് പഠിച്ച് വീണ്ടും ഒഴിപ്പിക്കല്‍ നടപടിയുമായി സബ് കളക്ടര്‍ രംഗത്തെത്തുമെന്ന പ്രതീക്ഷയിലാണ് മൂന്നാറിലെ പ്രകൃതി സ്നേഹികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: