ലഹരി ഉപയോഗത്തില്‍ കേരളം രണ്ടാം സ്ഥാനത്ത്: ഋഷിരാജ് സിംഗ്

Monday 31 July 2017 10:35 pm IST

മുക്കം: ലഹരി വസ്തുക്കളുടെ ഉപയോഗത്തില്‍ കേരളം രണ്ടാം സ്ഥാനത്താണന്ന് സംസ്ഥാന എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗ് പറഞ്ഞു. വിദ്യാര്‍ത്ഥികളില്‍ ലഹരി ഉപയോഗം വര്‍ധിച്ചിട്ടുണ്ട്. 12 വയസ്സിന് താഴെ പ്രായമുള്ള കുട്ടികളില്‍ 70 ശതമാനം പേരും ലഹരി ഒരു തവണയെങ്കിലും ഉപയോഗിച്ചവരാണന്നും അധ്യാപകര്‍ക്ക് വിദ്യാര്‍ത്ഥികളെ ഇതില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ വലിയ ഒരളവുവരെ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. കൊടിയത്തൂര്‍ പിടിഎം ഹയര്‍ സെക്കണ്ടറി സ്‌ക്കൂളില്‍ എസ് പി.സി യുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ലഹരി വിരുദ്ധ ക്യാംമ്പയിന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പിടിഎ പ്രസിഡന്റ് സി.പി.എ അസീസ് അധ്യക്ഷത വഹിച്ചു.ജില്ലാ പോലീസ് മേധാവി എം.കെ പുഷ്‌കരന്‍ മുഖ്യാതിഥിയായിരുന്നു ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.പി. അബ്ദുറഹിമാന്‍ ,കൊടുവള്ളി സിഐ ബിശ്വാസ് ,ഒ. സന്തോഷ് കുമാര്‍ ,എക്‌സൈസ് ഡപ്യൂട്ടി കമ്മീഷണര്‍ പി.കെ സുരേഷ്, മുക്കം എസ് ഐ കെ. അഭിലാഷ് എം.എ അബദുല്‍ അസീസ് ആരിഫ്, മറിയുമ്മ കുട്ടി, സക്കൂള്‍ ലീഡര്‍ അമീന്‍ ബാസില്‍ സംസാരിച്ചു ക്യാംപയിന്‍ കോര്‍ഡിനേറ്റര്‍ കെ.കെ അബദുല്‍ ഗഫൂര്‍ കര്‍മ്മ പദ്ധതി വിശദീകരിച്ചു ,എക്‌സൈസ് ഓഫീസര്‍ ഗണേഷ് ക്ലാസെടുത്തു. പന്തീരാങ്കാവ്: പന്തീരാങ്കാവ് ഹയര്‍സെക്കന്ററി സ്‌കൂളില്‍ ലഹരിവിരുദ്ധ ക്യാമ്പയിന്‍ എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിങ്ങ് ഉദ്ഘാടനം ചെയ്തു. അനഘാരാജ് കെ.ഹൃദ്യ.എം, പി.വി.ചന്ദ്രന്‍,പുത്തൂര്‍മഠം ചന്ദ്രന്‍, എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ പി.കെ.സന്തോഷ്,അസിസ്റ്റന്റ് കമ്മീഷണര്‍ എം. ജെ. ജോസഫ് എന്നിവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.