ബാലുശ്ശേരി : പറമ്പിന് മുകളില്‍ പ്രവര്‍ത്തിക്കുന്ന ബാലുശ്ശേരി വില്ലേജ് ഓപീസില്‍ നിന്നും നികുതി രസീത് പുസ്തകങ്ങള്‍ മോഷണം പോയി.ഓഫീസിന്റെ മുന്‍വശത്തെ ഗ്രില്ലിന്റേയും വാതിലിന്റേയും പൂട്ടുകള്‍ തകര്‍ന്ന നിലയിലാണ്.അസിസ്റ്റന്റ് വില്ലേജ് ഓഫീസറുടെ മുറിയില്‍ സൂക്ഷിച്ചിരുന്ന 57638 01-5763900, 5764001-5764100 വരെയുള്ള രസീതുകള്‍ ഉള്‍ക്കൊള്ളുന്ന രണ്ട് പുസ്തകങ്ങളും നിലവില്‍ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന 5754086,5754087,5754100 ഉള്‍പ്പെടെ 203 രശീതുകളാണ് മോഷണം പോയത്.
തിങ്കളാഴ്ച രാവിലെ വില്ലേജ് ഓഫീസര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാര്‍ ഓഫീസിലെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്.വില്ലേജ് ഓഫീസറുടെ മുറിയിലുണ്ടായിരുന്ന ലാപ്ടോപ്പ് തൊട്ടടുത്ത മുറിയില്‍ നിന്നുമാണ് കണ്ടെടുത്തത്.
ബാലുശ്ശേരി പൊലിസും ഡോഗ് സ്ക്വാഡും വടകരയില്‍ നിന്നെത്തിയ വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി തെളിവെടുപ്പ് ആരംഭിച്ചു.
മോഷണത്തിനു പിന്നില്‍ വന്‍ മാഫിയാ സംഘങ്ങളാകാമെന്നാണ് പൊലിസിന്റെ പ്രാഥമിക വിലയിരുത്തല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: