പഴയങ്ങാടി: ചിറക്കല്‍ സ്വദേശിയെ ലോഡ്ജിലെത്തിച്ച് പണവും മൊബൈലും കവര്‍ന്ന കേസില്‍ മൂന്നു പേര് അറസ്റ്റില്‍. വെല്‍ഡിങ്ങ് ഇന്റര്‍ലോക്ക് പ്രവൃത്തി നടത്തുന്ന ചിറക്കല്‍ സ്വദേശിയായ കെ.വി.സുരേന്ദ്രനെയാണ് മൂന്നംഗസംഘം തട്ടിക്കൊണ്ടുപോയി പണവും മൊബൈല്‍ ഫോണും കവര്‍ന്നത്. വെങ്ങരയിലെ വാടകക്കെട്ടിടത്തില്‍ താമസിക്കുന്ന ആഷിക്ക്(19), പുതിയങ്ങാടിയിലെ പാലക്കോടന്‍ ഹനീഫ(21), പുതിയങ്ങാടി ബീച്ച് റോഡിലെ 17 വയസ്സുകാരന് എന്നിവരെയാണ് പഴയങ്ങാടി എസ്ഐ പി.ബി സജീവും സംഘവും അറസ്റ്റ് ചെയ്തത്. ജോലി ആവശ്യത്തിന് പുതിയങ്ങാടിയിലെത്തിയ സുരേന്ദ്രനെ പ്രതികള്‍ തന്ത്രപൂര്‍വ്വം സ്വാധീനിക്കുകയും പഴയങ്ങാടിയിലെ ലോഡ്ജിലെത്തിക്കുയും ചെയ്തു. തുടര്‍ന്ന് മദ്യപിച്ച ഇവര്‍ തമ്മില്‍ വാക്ക് തര്‍ക്കമുണ്ടായി. മൂവര്‍ സംഘം സുരേന്ദ്രനെ ഭീഷണിപ്പെടുത്തുകയും കൈവശമുണ്ടായികുന്ന അയ്യായിരം രൂപയും മൊബൈലും തട്ടിയെടുക്കുകയുമായിരുന്നു എന്നാണ് പരാതി. പ്രതികള്‍ നേരത്തെയും നിരവധി കേസുകളില്‍ ഉള്‍പ്പെട്ടവരാണെന്ന് പോലീസ് പറയുന്നു. ആഷിക്ക് നേരത്തെ കഞ്ചാവ് കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ട ആളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: