പഴയങ്ങാടി: പുതിയങ്ങാടിയില്‍ ക്ഷേത്രത്തിന്റെ ശ്രീകോവില്‍ തകര്‍ത്ത് കവര്‍ച്ച. പുതിയങ്ങാടി ചേരിക്കല്‍ വളപ്പിലെ കോട്ടം തായ്പ്പരദേവത കുറുമാത്തൂര്‍ ഭഗവതിക്ഷേത്രത്തിലാണ് കവര്‍ച്ച നടന്നത്. ഇന്നലെ പുലര്‍ച്ചെയോടെയാണ് സംഭവം. ക്ഷേത്രത്തില്‍ വളക്ക് വെക്കാനെത്തിയ ജീവനക്കാരാണ് മോഷണം നടന്ന ആദ്യം കണ്ടത്. തുടര്‍ന്ന് നാട്ടുകാരെ വിവരമറിയിക്കുകയായിരുന്നു. ശ്രീകോവിലിന്റെ വാതില്‍ തകര്‍ത്ത നിലയിലാണ്. ക്ഷേത്രത്തിലെ കളിയാട്ടത്തോടനുബന്ധിച്ച് പുതുതായി നിര്‍മ്മിച്ച ഭണ്ഡാരം തകര്‍ത്ത് പണം മോഷ്ടിക്കുകയും ചെയ്തു. എസ്ഐ പി.ബി.സജീവന്റെ നേതൃത്വത്തിലുള്ള സംഘം ക്ഷേത്രത്തിലെത്തി പരിശോധന നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: