ചെന്നൈ: നൂറു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് നടന് കമല്ഹാസന് വക്കീല്‍ നോട്ടീസ്. തമിഴ്നാട്ടിലെ ദളിത് പാര്‍ട്ടിയായ പുതിയ തമിഴകമാണ് നോട്ടീസ് അയച്ചത്.
ബിഗ്ബോസ് റിയാല്‍റ്റി ഷോയില്‍ തമിഴ് പതിപ്പില്‍ നടി ഗായത്രി രഘുറാം മറ്റൊരു നടനോട്, നീ ചേരിയിലെ സ്വഭാവം കാട്ടരുത് എന്നു പറഞ്ഞതാണ് സംഘടനയെ പ്രകോപിപ്പിച്ചത്. വിജയ് ടിവിയില്‍ സംപ്രേഷണം ചെയ്യുന്ന ബിഗ്ബോസിന്റെ അവതാരകനാണ് കമല്‍ ഹാസന്.
ചേരികളില്‍ ജീവിക്കുന്ന നൂറുകണക്കിനാളുകളെ അപമാനിക്കുന്ന പരാമര്‍ശമാണ് നടി നടത്തിയത്.
അവതാരകനായ കമല്ഹാനും ചാനലും മാപ്പു പറയണം, പുതിയ തമിഴകത്തിന്റെ പ്രസിഡന്റ് ഡോ. കെ. കൃഷ്ണസാമി ആവശ്യപ്പെട്ടു. ഏഴുദിവസത്തിനകം മാപ്പു പറഞ്ഞില്ലെങ്കില്‍ നൂറു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയെ സമീപിക്കുമെന്നും കൃഷ്ണസാമി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: