ന്യൂദല്‍ഹി: മാധ്യമപ്രവര്‍ത്തകരോടുള്ള മുഖ്യമന്ത്രിയുടെ രോഷ പ്രകടനത്തില്‍ സിപിഎം കേന്ദ്ര നേതൃത്വത്തിന് അതൃപ്തി. മുഖ്യമന്ത്രിയുടെ രോഷ പ്രകടനം അനാവശ്യത്തിലുള്ളതാണെന്ന് കേന്ദ്ര നേതാക്കള്‍ വ്യക്തമാക്കി. കഴിഞ്ഞ ദിവസം സമാധാന ചര്‍ച്ചയുടെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ എത്തിയ മാധ്യമ പ്രവര്‍ത്തകരെ മുഖ്യമന്ത്രി പിണറായി വിജയന് ആട്ടിയിറക്കിയത്.
മാധ്യമപ്രവര്‍ത്തകരെ ആരാണ് ഉള്ളിലേക്കു കടത്തിവിട്ടതെന്ന് മസ്കറ്റ് ഹോട്ടലിന്റെ മാനേജരോടു ദേഷ്യത്തോടെ ചോദിച്ചശേഷമാണ് ‘കടക്ക് പുറത്ത്’ എന്ന് മുഖ്യമന്ത്രി ആക്രോശിച്ചത്. തുടര്‍ന്ന് മാധ്യമപ്രവര്‍ത്തകര്‍ പുറത്തുപോകാന്‍ പിണറായി കാത്തുനിന്നു. എല്ലാവരും പുറത്തിറങ്ങിയ ശേഷമാണു ഹാളിലേക്കു പ്രവേശിച്ചത്. ഇതിനെതിരെയാണ് കേന്ദ്ര നേതൃത്വം രംഗത്ത് എത്തിയത്.
ഗവര്‍ണറുമായുള്ള കൂടിക്കാഴ്ച കൈകാര്യം ചെയ്ത രീതിയും ശരിയായില്ല. ചര്‍ച്ച ഗവര്‍ണര്‍ പറഞ്ഞിട്ടെന്ന പ്രതീതി ഉണ്ടാക്കിയത ശരിയല്ലെന്നും കേന്ദ്ര നേതാക്കള്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: