മുഖ്യമന്ത്രിയില്‍ നിന്നുള്ള അനുഭവം ഖേദകരം

Tuesday 1 August 2017 4:15 pm IST

തിരുവനന്തപുരം: തലസ്ഥാനത്തുണ്ടായ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിവിളിച്ചു ചേര്‍ത്ത യോഗവിവരങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യാന്‍ എത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരിടേണ്ടി വന്ന അനുഭവം ഖേദകരമാണെന്ന് കേരള പത്രപ്രവര്‍ത്തക യൂണിയന്‍ തിരുവനന്തപുരം ജില്ലാകമ്മറ്റി. മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത സിപിഎം- ബിജെപി നേതാക്കളുടെ സമാധാന ചര്‍ച്ചയിലേക്ക് മാധ്യമപ്രവര്‍ത്തകര്‍ക്ക് പ്രവേശനം അനുവദിച്ചിരുന്നില്ലെന്ന് മുന്‍കൂട്ടി അറിയിപ്പുണ്ടായിട്ടില്ല. മാധ്യമപ്രവര്‍ത്തകരുമായുള്ള ബന്ധം ഊഷ്മളമാക്കാന്‍ മുഖ്യമന്ത്രി മുന്‍കൈയ്യെടുക്കണമെന്ന് കെയുഡബ്ല്യുജെ ജില്ലാപ്രസിഡന്റ് സി. റഹീം, സെക്രട്ടറി ബി.എസ്. പ്രസന്നന്‍ എന്നിവര്‍ ആവശ്യപ്പെട്ടു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.