ഇന്‍ഡിവുഡ്

Tuesday 1 August 2017 4:16 pm IST

തിരുവനന്തപുരം: തിരുവനന്തപുരത്തെ സിനിമ ടൂറിസത്തിന്റെ തലസ്ഥാനമാക്കാനുള്ള പദ്ധതിയുമായി ഇന്‍ഡിവുഡ്. ടൂറിസത്തിന് അനന്ത സാധ്യതകളുള്ള തിരുവനന്തപുരത്ത് പ്രമുഖ സിനിമാ ടൂറിസം പദ്ധതിക്കായി പത്ത് ബില്യണ്‍ യുഎസ് ഡോളറാണ് ചെലവഴിക്കുന്നത്. ട്രാവന്‍കൂര്‍ ട്രേഷേഴ്‌സ് എന്ന പേരില്‍ ഇന്‍ഡിവുഡ് ഫിലിം ടൂറിസം അവതരിപ്പിക്കുന്ന ടൂര്‍ പാക്കേജില്‍ നഗരത്തിലെ പ്രമുഖ സിനിമ ടൂറിസം കേന്ദ്രങ്ങളായ ഡ്യൂവല്‍ 4കെ തിയേറ്ററായ ഏരീസ്പ്ലക്‌സ്, ഏരീസ് വിസ്മയാസ് മാകസ് സ്റ്റുഡിയോ, ഏരീസ് ഗിന്നസ് ചുണ്ടന്‍ വള്ളം, മാജിക് പ്ലാനറ്റ്, ഷൂട്ടിംഗ് ലൊക്കേഷനുകള്‍ തുടങ്ങിയവയെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കമ്പനികള്‍ക്കും ബിസിനസ്സുകാര്‍ക്കും ഒരു ഷോ മുഴുവനായും ബൂക്ക് ചെയ്യാനുള്ള കോര്‍പ്പേറേറ്റ് ബൂക്കിംഗ്, സാമൂഹ്യ ഉത്തരവാദിത്ത ഫണ്ട് ഉപയോഗിച്ചുള്ള ചാരിറ്റി ഷോകള്‍ എന്നിവയ്ക്കും പ്രത്യേക സംവിധാനം ഒരുക്കിയിട്ടുണ്ട്. 2020 ഓടെ രാജ്യത്താകമാനം 4കെ നിലവാരത്തിലുള്ള 2000 മള്‍ട്ടി പ്ലക്‌സ് തിയേറ്ററുകള്‍ സജ്ജമാക്കാനാണ് ഇന്‍ഡിവുഡ് ലക്ഷ്യമിടുന്നതെന്ന് മീഡിയ ഹെഡ് മുകേഷ് എം.നായരും ഗോവിന്ദന്‍ നമ്പൂതിരിയും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.