വിഴിഞ്ഞം: വെങ്ങാനൂര്‍ ഗ്രാമപഞ്ചായത്ത് ലൈഫ് മിഷന് ഭവനപദ്ധതിയുമായി ബന്ധപ്പെട്ട് അര്‍ഹരായ ഭൂരഹിത ഭവനരഹിതരുടെയും ഭൂമിയുള്ള ഭവനരഹിതരുടെയും കരട് ഗുണഭോക്തൃ ലിസ്റ്റ് പ്രസിദ്ധീകരിച്ചു. പൊതുജനങ്ങള്‍ക്ക് പരിശോധനയ്ക്കായി പഞ്ചായത്ത് ഓഫീസ്, കുടുംബശ്രീ ഓഫീസ്, കുടുംബശ്രീ ജില്ലാ മിഷന്, കുടുംബശ്രീ മിഷന് ജില്ലാ കോര്‍ഡിനേറ്ററുടെ ഓഫീസ്, കളക്ടറേറ്റ്, അംഗനവാടികള്‍, വില്ലേജ് ഓഫീസ്, ആരോഗ്യകേന്ദ്രങ്ങള്‍, ബ്ലോക്ക് ഓഫീസ്, പോലീസ് സ്റ്റേഷന്, പഞ്ചായത്ത് വെബ്സൈറ്റ് എന്നിവിടങ്ങളില്‍ പരിശോധനയ്ക്ക് ലഭ്യമാണ്. ഇതിലെ ആക്ഷേപങ്ങള്‍ ആഗസ്റ്റ് 10 വരെ പഞ്ചായത്ത് ഓഫീസില്‍ സമര്‍പ്പിക്കാമെന്ന് സെക്രട്ടറി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: