ന്യൂദല്‍ഹി: നീതി ആയോഗ് വൈസ് ചെയര്മാന് അരവിന്ദ് പനഗരിയ രാജി വച്ചു. അധ്യാപനത്തിലേക്ക്തിരികെ പോകുന്നതിന് വേണ്ടിയാണ് രാജി വച്ചതെന്ന് അദ്ദേഹം അറിയിച്ചു. ഈ മാസം 31ന് അദ്ദേഹത്തിന്റെ കാലാവധി അവസാനിക്കും.
നീതി ആയോഗിന്റെ ആദ്യ വൈസ്ചെയർമാനാണ് സാമ്പത്തിക വിദഗ്ദ്ധനായ അരവിന്ദ് പനഗരിയ. പ്രധാനമന്ത്രിയാണ് നീതി ആയോഗിന്റെ അധ്യക്ഷന്‍. 2014 ഓഗസ്റ്റിലാണ് നീതി ആയോഗ് രൂപീകരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: