കരുനാഗപ്പള്ളി: വിവാഹസല്‍ക്കാരത്തിനിടയില്‍ വിളമ്പുകാര്‍ക്ക് നേരെ പോപ്പുലര്‍ ഫ്രണ്ട് അക്രമം. ഗുരുതരമായി പരിക്കേറ്റ ആലുംകടവ് ലക്ഷ്മീഭവനത്തില്‍ അഖിലിനെ ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ആദ്യം കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച അഖിലിനെ അവിടെ കടന്നുകയറിയും അക്രമിസംഘം മര്‍ദ്ദിച്ചു.
ഇരിപ്പിടത്തില്‍നിന്ന് മാറിയിരിക്കാന്‍ പറഞ്ഞതിന്റെ പേരിലാണ് ക്രൂരമായ അതിക്രമം നടന്നത്. കഴിഞ്ഞ ദിവസം പകല്‍ രണ്ട് മണിയോടെയാണ് സംഭവം. പുതിയകാവ് ചിറ്റുമൂല സ്വദേശിയുടെ വിവാഹത്തോട് അനുബന്ധിച്ചുള്ള സല്ക്കാരത്തിനിടെയാണിത്.
ഭക്ഷണം കഴിക്കാന്‍ എത്തിയ ചിറ്റുമൂല സ്വദേശികളായ സാഹില്‍, ഹുസൈന് എന്നിവരോടൊപ്പമുണ്ടായിരുന്നവരോട് സൗകര്യപ്രദമായ മറ്റൊരിടത്തേക്ക് മാറിയിരിക്കാന്‍ അഖില്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: