വിദ്യാര്‍ത്ഥി സമരം അവസാനിപ്പിച്ച വാര്‍ത്ത അടിസ്ഥാന രഹിതം: എബിവിപി സിയുകെ യൂണിറ്റ്

Tuesday 1 August 2017 7:39 pm IST

പെരിയ: കേരളാ കേന്ദ്ര സര്‍വ്വകലാശാലയില്‍ കഴിഞ്ഞ രണ്ടാഴ്ചയില്‍ അധികമായി നടന്നു വരുന്ന വിദ്യാര്‍ത്ഥി സമരം അവസാനിപ്പിച്ചുവെന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്ന് എബിവിപി സിയുകെ യുണിറ്റ് അറിയിച്ചു. അനിശ്ചിത കാലത്തേക്ക് ക്യാമ്പസ് അടച്ചിട്ട നിലപാട് വിദ്യാര്‍ത്ഥി സമൂഹത്തെ ദോഷമായി ബാധിക്കുമെന്നതിനാലാണ് വിദ്യാര്‍ത്ഥി സംഘടനകള്‍ ക്യാമ്പസ് തുറക്കണമെന്ന് ആവശ്യപ്പെട്ടത്. വിദ്യാര്‍ത്ഥികള്‍ മുന്നോട്ടു വെച്ച പ്രധാന ആവശ്യങ്ങളില്‍ ഒന്നായ താല്‍ക്കാലിക ഹോസ്റ്റല്‍ സംവിധാനം അര്‍ഹതപ്പെട്ട എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ലഭിക്കുന്നത് വരെ സമരവുമായി മുന്‍പോട്ടു പോകുമെന്ന് എബിവിപി സിയുകെ യുണിറ്റ് അഭിപ്രായപ്പെട്ടു. ഈ സമരത്തിനിടയില്‍ വിദ്യാര്‍ത്ഥി സമൂഹത്തില്‍ വിഭാഗീയത സൃഷ്ടിക്കുവാനുള്ള ശ്രമങ്ങള്‍ക്കെതിരെ വിദ്യാര്‍ത്ഥികള്‍ കരുതിയിരിക്കണമെന്നും എല്ലാ വിദ്യാര്‍ത്ഥി സംഘടനകളും ഒന്നിച്ചു നിന്ന് പ്രവര്‍ത്തിക്കുമെന്നും എബിവിപി നേതാക്കള്‍ പറഞ്ഞു. യുണിറ്റ് പ്രസിഡണ്ട് ജീന അധ്യക്ഷത വഹിച്ചു. യോഗത്തില്‍ സി.റനീഷ്, കെ.സുരാജ്, സന്ദീപ്, ശ്രുതി തുടങ്ങിയവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.