അക്രമം ആസൂത്രിതം: ബിജെപി

Tuesday 1 August 2017 7:40 pm IST

കാഞ്ഞങ്ങാട്: ബിജെപി പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കും നേരെ ഹര്‍ത്താല്‍ ദിവസവും ആശുപത്രി വിട്ട് പോകുമ്പേഴുമുണ്ടായ സിപിഎം അക്രമം ആസൂത്രിതമാണെന്ന് ബിജെപി തൃക്കരിപ്പൂര്‍ മണ്ഡലം പ്രസിഡന്റ് എം.ഭാസ്‌കരന്‍ പറഞ്ഞു. സിപിഎം അക്രമത്തില്‍ പരിക്കേറ്റ് ചികിത്സ കഴിഞ്ഞ് പോകുമ്പോള്‍ ബിജെപി മുനിസിപ്പല്‍ കമ്മറ്റി വൈസ് പ്രസിഡണ്ട് സന്തോഷിനെ പട്ടാപ്പകല്‍ നീലേശ്വരം നെടുകണ്ടത്ത് വെച്ച് വീണ്ടും അക്രമിക്കപ്പെട്ടത് സിപിഎം നേതൃത്വത്തിന്റെ അറിവോടു കൂടിയാണ്. ആശുപത്രി വിട്ടിറങ്ങുമ്പോള്‍ തന്നെ മാവുങ്കാലില്‍ നിന്ന് സിപിഎം ക്രിമിനലുകള്‍ പിന്‍തുടരുകയും മുന്‍കൂട്ടി നിര്‍ദ്ദേശം നല്‍കി കാത്തിരുന്ന അക്രമികള്‍ തടഞ്ഞിട്ട് അക്രമം നടത്തുകയുമായിരുന്നു. ജില്ലയില്‍ സംഘപരിവാര്‍ പ്രവര്‍ത്തകരെ ഇല്ലയ്മ ചെയ്യാനുള്ള നീക്കമാണ് ഇതിനു പിന്നില്‍. സമാധാനം നല്‍കേണ്ടവര്‍ തന്നെ അക്രമം അഴിച്ചു വിടുന്നത് ജനാധിപത്യത്തിന് നിരക്കാത്തതാണെന്നും എം.ഭാസ്‌കരന്‍ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.