ചിന്മയ സമാധിദിനാചരണം മൂന്നിന്

Tuesday 1 August 2017 7:41 pm IST

കാസര്‍കോട്: ചിന്മയാനന്ദജിയുടെ 24-ാം മഹാസമാധി ദിനം ആഗസ്റ്റ് മൂന്നിന് വിവിധ പരിപാടികളോടെ ആചരിക്കും. രീവിലെ 9 മണിമുതല്‍ ഉച്ചയ്ക്ക് ഒരുമണിവരെ വിദ്യാര്‍ത്ഥികളും അധ്യാപകരും പുഷ്പാര്‍ച്ചനയും സമഷ്ടി പാദുക പൂജയും നടത്തും. 11 മണിക്ക് ചിന്മയമിഷന്‍ കോളേജിന്റെ നേതൃത്വത്തില്‍ അനുസ്മരണ പരിപാടി സംഘടിപ്പിക്കും. ഉച്ചയ്ക്ക് 2.30 ന് നടക്കുന്ന പൊതുപരിപാടി ചിന്മയ മിഷന്‍ കേരള റീജണല്‍ ഹെഡ് സ്വാമി വിവിക്താനന്ദ സരസ്വതി ഉദ്ഘാടനം ചെയ്യും. ചിന്മയ സ്വാമികളുടെ ഉദ്ധരണികളെ അധികരിച്ച് പ്രഭാഷണങ്ങള്‍ വീഡിയോ പ്രദര്‍ശനം തുടങ്ങിയവ നടക്കും. എ.കെ.നായര്‍ അദ്ധ്യക്ഷത വഹിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.