ലോട്ടറി തൊഴിലാളികള്‍ മാര്‍ച്ചും ധര്‍ണയും നടത്തി

Tuesday 1 August 2017 8:07 pm IST

ആലപ്പുഴ: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കേരള സംസ്ഥാന ലോട്ടറി മസ്ദൂര്‍ ഫെഡറേഷന്‍ ജില്ലാ ലോട്ടറി ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി. ലോട്ടറിയുടെ ജിഎസ്ടി പൂര്‍ണമായും സര്‍ക്കാര്‍ വഹിക്കുക, നികുതഭാരം തൊഴിലാളികളുടെ മേല്‍ നിന്നും ഒഴിവാക്കുക, 100 മുതല്‍ 5,000 രൂപ വരെയുള്ള ചെറിയ സമ്മാനങ്ങളുടെ എണ്ണം മൂന്നിരട്ടി വര്‍ദ്ധിപ്പിക്കുക, 30 രൂപ വിലയുള്ള വിവിധ ലോട്ടറികളുടെ ഒന്നും രണ്ടും സമ്മാനത്തുകകള്‍ ഏകീകരിക്കുക, ബോണസ് 15,000 രൂപയെങ്കിലും നല്‍കുക, തൊഴിലാളികളെ ഇഎസ്‌ഐ പദ്ധതിയില്‍ ഉള്‍പ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സമരം. ബിഎംഎസ് ജില്ലാ പ്രസിഡന്റ് ബി. രാജശേഖരന്‍ ധര്‍ണ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ലോട്ടറി ഫെഡറേഷന്‍ സെക്രട്ടറി അനിയന്‍ സ്വാമിചിറ, ബിഎംഎസ് ജില്ലാ ജോ. സെക്രട്ടറി കെ. സദാശിവന്‍പിള്ള എന്നിവര്‍ സംസാരിച്ചു. യൂണിയന്‍ ജില്ലാ വൈസ് പ്രസിഡന്റ് എം.എ. ജയിംസ് അദ്ധ്യക്ഷനായി. പ്രകടനത്തിന് യൂണിയന്‍ ജില്ലാ ഖജാന്‍ജി സി. ഷാജി, പി.സി. കാര്‍ത്തികേയന്‍, അഭിലാഷ് ബേര്‍ളി, ജില്ലാ സെക്രട്ടറി റ്റിനി ബോബന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.