ആലപ്പുഴ: പട്ടികജാതി- വര്‍ഗ്ഗ വിഭാഗത്തോടുള്ള നഗരസഭയുടെ അവഗണനയ്ക്കെതിരെ പട്ടികജാതി മോര്‍ച്ച ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ കളക്ട്രേറ്റ് ധര്‍ണ നടത്തി. നഗരസഭാ പരിധിയില്‍ മൂന്നു പട്ടികവര്‍ഗ്ഗ കോളനികള്‍ ഉണ്ട്. ഇവിടെ 49 കുടുംബങ്ങള്‍ക്ക് അനുവദിച്ച ഭൂമി ലഭിച്ചില്ല. ഭൂമിയില്ലാത്ത പട്ടയം മാത്രം കയ്യിലുള്ള ഇവര്‍ക്ക് അനുവദിച്ച ഭൂമി കൊടുക്കണം. കോളനികള്‍ മുനിസിപ്പല്‍ രേഖയില്‍ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ടാണ് ധര്‍ണ നടത്തിയത്. മോര്‍ച്ച ജില്ലാ അദ്ധ്യക്ഷന്‍ കെ.ബി . ഷാജി അദ്ധ്യക്ഷനായി. മോര്‍ച്ച സംസ്ഥാന ജന. സെക്രട്ടറി സി.എ. പുരുഷോത്തമന് ഉദ്ഘാടനം ചെയ്തു. ബിജെപി ജില്ലാ പ്രസിഡന്റ് കെ. സോമന് മുഖ്യപ്രഭാഷണം നടത്തി. ഡി. പ്രദീപ്, എല്‍.പി. ജയചന്ദ്രന്, കെ. രമേശ്, ജി. രമേശന്, ടി.പി. രാജേഷ്, എസ്. വിജി, ആര്. രാജേഷ്, ഹരിദാസന്, ശിവരാമന്, ആര്. രാജു, ഗീതാ രാജു തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: