ചേര്‍ത്തല: ഭക്ഷ്യഭദ്രത നിയമം നടപ്പാകുമ്പോള്‍ റേഷന്‍ വ്യാപാരികള്‍ക്ക് വേതനം നല്‍കാമെന്ന സര്‍ക്കാര്‍ വാഗ്ദാനം പാലിക്കാത്തില്‍ കേരള സ്റ്റേറ്റ് റീട്ടെയില്‍ റേഷന്‍ ഡീലേഴ്സ് അസോസിയേഷന് താലൂക്ക് കമ്മിറ്റി യോഗം പ്രതിഷേധിച്ചു. വേതനം നല്കാന് തീരുമാനിച്ചതോടെ നിലവില്‍ ലഭിച്ചിരുന്ന കമ്മീഷന് ലഭിക്കുന്നില്ലെന്നും ഇതുമൂലം വ്യാപാരികള്‍ ദുരിതത്തിലായിരിക്കുകയാണെന്നും യോഗം ചൂണ്ടിക്കാട്ടി. സംസ്ഥാന വൈസ് പ്രസിഡന്റ് തൈക്കല്‍ സത്താര്‍ ഉദ്ഘാടനം ചെയ്തു. വര്‍ക്കിങ് പ്രസിഡന്റ് എന്‍. രാജീവ്, വി. രാഹുലേയന്‍, എം.കെ. ജവാഹര്‍, ജയചന്ദ്രന്, വി.ഇ. മോഹന്‍കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: