ഹിന്ദു ഐക്യവേദി പ്രതിഷേധിച്ചു

Tuesday 1 August 2017 9:02 pm IST

അടൂര്‍: അടൂര്‍ താലൂക്കിലെ ക്ഷേത്രങ്ങള്‍ക്ക് നേരെ ഡിവൈഎഫ്‌ഐ, സിപിഎം കാര്‍ നടത്തിയ അക്രമങ്ങള്‍ക്ക് എതിരെ ഹിന്ദു ഐക്യവേദി പ്രതിഷേധിച്ചു. പറക്കോട് ഇണ്ടളയപ്പന്‍ ക്ഷേത്രത്തിലും പഴകുളം പുന്തലവീട്ടില്‍ ദേവി ക്ഷേത്രത്തിനും നേരെ നടത്തിയ അക്രമം ഒരു വിധത്തിലും ന്യായികരിക്കാന്‍ പറ്റാത്തതാണെന്ന് ക്ഷേത്രം സന്ദര്‍ശിച്ച ഹിന്ദു ഐക്യവേദി സംസ്ഥാന വൈസ് പ്രസിഡന്റ അഡ്വ.കെ.ഹരിദാസ് പറഞ്ഞു. ജില്ലാ സംഘടന സെക്രട്ടറി പി.അശോക് കുമാര്‍, മഹിളഐക്യവേദി ജില്ലാ സെക്രട്ടറി കലചന്ദ്രന്‍ ഹിന്ദു ഐക്യവേദി ജില്ലാ ജനറല്‍ സെക്രട്ടടി.കെ.ശശിധരന്‍ എന്നിവരും ഒപ്പം ഉണ്ടായിരുന്നു. ക്ഷേത്രത്തിനു് നേരെ അക്രമം നടത്തിയവരെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നു ഇവര്‍ ആവശ്യപ്പെട്ടു;

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.