മാവേലിക്കര: നാലാമത് ജില്ലാ പുരുഷ വനിതാ ത്രോബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ നൂറനാട് സിബിഎംഎച്ച്എസ്എസ്, പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ മാവേലിക്കര ബിഷപ് ഹൊഡ്ജസ് എച്ച്എസ്എസും ചാമ്പ്യന്മാരായി.
ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ മികച്ചകളിക്കാരനായി സിബിഎംഎച്എസ്എസിലെ അനന്തു പ്രസാദും, പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ ബിഷപ്പ് ഹോഡ്ജസ് എച്ച്എസ്എസിലെ ആഷിക പ്രകാശിനേയും തെരഞ്ഞെടുത്തു. സംസ്ഥാന ചാമ്പ്യന്‍ഷിപ്പിലേക്കുള്ള ആലപ്പുഴ ജില്ലാ ടീമിനേയും ചാമ്പ്യന്‍ഷിപ്പില്‍ നിന്നും തിരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: