മുഹമ്മ: മണ്ണഞ്ചേരി തമ്പകച്ചുവട്ടിലെ തമ്പകമരം കണ്ടൈനര്‍ ലോറിയിടിച്ച് തകര്‍ന്നു. ഇന്നലെ വൈകിട്ട് ആറുമണിയോടെയായിരുന്നു സംഭവം.
ആലപ്പുഴ ഭാഗത്ത് നിന്നും വരികയായിരുന്ന കണ്ടെനര്‍ ലോറിയാണ് മരത്തിലിടിച്ചത്. എതിരെ വരികയായിരുന്ന സ്വകാര്യ ബസ് വെട്ടിച്ചു മാറ്റിയതിനാല്‍ ദുരന്തം വഴിമാറി. നടുഭാഗം ഒടിഞ്ഞ മരവുമായി ലോറി മുന്നോട്ട് നീങ്ങുകയായിരുന്നു.
രണ്ട് വൈദ്യുത പോസ്റ്റുകളും തകര്‍ത്താണ് ലോറി നീങ്ങിയത്. മരത്തിന്റെ ശിഖരങ്ങള്‍ വീണ് സ്വകാര്യ ബസിന്റെ സൈഡ് ഗഌസ് തകര്‍ന്നു. മുകളില്‍ 11കെവി ലൈനുകള്‍ ഉണ്ടായിരുന്നെങ്കിലും പൊട്ടി വീഴാത്തതിനാല്‍ വന്‍ ദുരന്തം ഒഴിവായി.
അപകടത്തെ തുടര്‍ന്ന് ഓടിക്കൂടിയ നാട്ടുകാരും, മണ്ണഞ്ചേരി പോലീസും, ആലപ്പുഴയില്‍ നിന്നുള്ള ഫയര്‍ ഫോഴ്സ് സംഘവും, കലവൂര്‍ കെഎസ്ഇബി ജീവനക്കാരും രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്കി. അരമണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. വൈദ്യുത ബന്ധവും തകരാറിലായി. കെഎസ്ഇബി ജീവനക്കാര്‍ തകരാര്‍ പരിഹരിച്ച് വൈദ്യുതി ബന്ധം പുന:സ്ഥാപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: