ആമ്പല്ലൂര്‍ : ദേശീയപാതയില്‍ ടിപ്പര്‍ലോറിക്ക് പുറകില്‍ മിനിലോറിയിടിച്ച് ഡ്രൈവര്‍ക്ക് പരിക്കേറ്റു. മിനിലോറിയിലെ ഡ്രൈവര്‍ തിരുവനന്തപുരം സ്വദേശി സന്തോഷ്കുമാറിനാണ് പരിക്കേറ്റത്. നിസാര പരിക്കേറ്റ ഇയാള്‍ പുതുക്കാട് താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി.
തിരുവനന്തപുരത്ത് നിന്ന് വീട്ട് സാമഗ്രികളുമായി ഒറ്റപ്പാലത്തേക്ക് പോകുകയായിരുന്ന ലോറിയാണ് നിയന്ത്രണം വിട്ട് ടിപ്പര്‍ ലോറിയില്‍ ഇടിച്ചത്. ഇടിയുടെ ആഘാതത്തില്‍ ലോറിയുടെ മുന്‍ഭാഗം പൂര്‍ണ്ണമായും തകര്‍ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: