കോട്ടയം: സ്ഥിരം നാടകവേദി എന്ന വ്യത്യസ്തമായ സങ്കല്‍പ്പത്തെ മലയാള നാടകലോകത്ത് യാഥാര്‍ത്ഥ്യമാക്കിയ കലാനിലയം നൂതനസാങ്കേതിക തികവിലൂടെ ഹിഡിംബി എന്ന നാടകം അരങ്ങിലെത്തിക്കുന്നു. കോട്ടയത്ത് 5ന് വൈകിട്ട് 6ന് മാമ്മന്‍മാപ്പിള ഹാളിലാണ് അവതരണം. 15അടി പൊക്കത്തില്‍ സ്റ്റേജിന് ചുറ്റും മള്ട്ടിമീഡിയായുടെ സാദ്ധ്യതകള്‍ ഉപയോഗിച്ച് ദൃശ്യവിസ്മയങ്ങള്‍ കലാനിലയം ഈ നാടകത്തില്‍ സൃഷ്ടിക്കും. കലാനിലയത്തിന്റെ വിസ്റ്റാവിഷന്‍ സ്റ്റേജില്‍ 5.1 ഡോള്‍ബി സറൗണ്ട് ഡിജിറ്റല്‍ സാങ്കേതിക വിദ്യയാണ് ഈ നാടകത്തില്‍ ശബ്ദക്രമീകരണത്തിന് ഉപയോഗിച്ചിരിക്കുന്നത്. ഹിഡിംബി എന്ന മഹാഭാരതത്തിലെ കഥാപാത്രത്തെ പുതിയ കാലഘട്ടവുമായി നാടകത്തിലൂടെ കൂട്ടിയിണക്കുന്നു. അവഗണിക്കപ്പെടുകയും അധിക്ഷേപിക്കപ്പെടുകയും ചെയ്ത ഹിഡിംബിയുടെ മാനസിക സംഘര്‍ഷങ്ങളിലൂടെയും തീവ്രാനുഭവങ്ങളിലൂടെയും ഭാരതീയ സ്ത്രീത്വത്തിന്റെ പച്ചയായ മുഖമാണ് കലാനിലയം അവതരിപ്പിക്കുന്നത്. സിനിമാതാരം പത്മപ്രിയയാണ് ഹിഡിംബിയായി രംഗത്തെത്തുന്നത്. മന്ത്രി കെ.കെ. ഷൈലജ നാടകം ഉദ്ഘാടനം ചെയ്യും. പാസ്സുകള്‍ ംംം.രമരേവാ്യലെമ.േരീാ വഴി ലഭിക്കും. ഫോണ്‍: 8089922757.
പ്രതികരിക്കാൻ ഇവിടെ എഴുതുക: