മാന്നാനം: കെഇ കോളജിലെ മനശാസ്ത്ര വിഭാഗത്തിന്റെ രജതജൂബിലി ആഘോഷത്തിന്റെയും ദേശീയ മനശാസ്ത്ര പ്രദര്‍ശനത്തിന്റെയും ഭാഗമായി വിദ്യാര്‍ഥികളും അധ്യാപകരും പൂര്വവിദ്യാത്ഥകളും ചേര്‍ന്ന് വിളംബര ജാഥ നടത്തി. ജാഥയുടെ ഉദ്ഘാടനം കെഇ സ്കൂള്‍ പ്രിന്‍സിപ്പല്‍ ഫാ. ജെയിംസ് മുല്ലശേരി നിര്‍വഹിച്ചു. ആഗസ്റ്റ് 3 മുതല്‍ 5വരെ കെഇ കോളജില്‍ നടത്തുന്ന മനശാസ്ത്ര പ്രദര്‍ശനത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഡിപ്പാര്‍ട്ട്മെന്റ് മേധാവി ഫാ. ജോണ്സണ് ജോസഫ് അറിയിച്ചു. പ്രഗല്ഭരായ സൈക്കോളജിസ്റ്റുകള്‍ നയിക്കുന്ന ക്ലാസുകള്‍, ഫോറന്‍സിക് സൈക്കോളജി, നുണപരിശോധ, ഇഇജി, ന്യുറാസൈക്കോളജി, സാമാന്യശാസ്ത്ര പ്രതിഭാസങ്ങള്‍, ബുദ്ധി പരിശോധന തുടങ്ങിയ 30-ലധികം സ്റ്റാളുകള്‍ ക്രമീകരിച്ചിട്ടുണ്ടെന്ന് പ്രിന്‍സിപ്പല്‍ ഡോ. ആന്റി തോമസ്, പൂര്‍വവിദ്യാര്‍ഥി സംഘടന പ്രസിഡന്റ് സണ്ണി ജോസഫ് എന്നിവര്‍ അറിയിച്ചു. പൊതുജനങ്ങള്‍ക്കും വിദ്യാര്‍ഥികള്‍ക്കും പ്രദര്‍ശനം കാണാന്‍ അവസരമൊരുക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: