പത്തനംതിട്ട: കേരള പോലീസ് അസോസിയേഷന് സംസ്ഥാന സമ്മേളനം നാളെ മുതല്‍ അഞ്ചുവരെ അടൂരില്‍. ഗീതം ഓഡിറ്റോറിയത്തില്‍ നാളെ രാവിലെ 10ന് യാത്രയയപ്പു സമ്മേളനം മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന് ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് ടി.എസ്. ബൈജു ആധ്യക്ഷം വഹിക്കും. മുഖ്യപ്രഭാഷണം എഡിജിപി ടോമിന് ജെ. തച്ചങ്കരി.
നാലിനു രാവിലെ 10.30ന് ക്രമസമാധാന പരിപാലനം നേരിടുന്ന വെല്ലുവിളികള്‍, സെമിനാര്‍ മന്ത്രി ഇ. ചന്ദ്രശേഖരന് ഉദ്ഘാടനം ചെയ്യും. ഡിജിപി എ. ഹേമചന്ദ്രന് വിഷയം അവതരിപ്പിക്കും. സംസ്ഥാന വൈസ് പ്രസിഡന്റ് സണ്ണി ജോസഫ് ആധ്യക്ഷം വഹിക്കും. വൈകിട്ട് 4.30ന് സാംസ്കാരിക സമ്മേളനം മന്ത്രി മാത്യു ടി.തോമസ് ഉദ്ഘാടനം ചെയ്യും. മുഖ്യപ്രഭാഷണം റിട്ട.ഡിജിപി ഡോ.അലക്സാണ്ടര്‍ ജേക്കബ്.
അഞ്ചിനു രാവിലെ 10ന് ഗ്രീന്‍വാലി ഓഡിറ്റോറിയത്തില്‍ പ്രതിനിധി സമ്മേളനം മന്ത്രി ജി.സുധാകരന് ഉദ്ഘാടനം ചെയ്യും. ഡിജിപി ലോക്നാഥ് ബെഹ്റ മുഖ്യപ്രഭാഷണം നടത്തും.
വൈകിട്ട് നാലിന് പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യും. മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ മുഖ്യാതിഥിയാകുമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.ജി. അനില്‍ കുമാര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: