കറുകച്ചാല്‍: കെഎസ്ആര്‍ടിസി ബസുകള്‍ കറുകച്ചാല്‍ ബസ് സ്റ്റാന്‍ഡില്‍ വീണ്ടും കയറാതായി. കഴിഞ്ഞ ഏതാനും ദിവസം മുമ്പ് അധികൃതരുടെ നിര്‍ദ്ദേശ പ്രകാരം ബസുകള്‍ സ്റ്റാന്‍ഡില്‍ കയറുമായിരുന്നു. വീണ്ടും സ്റ്റാന്‍ഡിനോട് അവഗണനയായി. സ്റ്റാന്‍ഡിനു മുന്നില്‍ നടു റോഡില്‍ ഗതാഗത തടസ്സം സൃഷ്ടിച്ച് ആളെ ഇറക്കി പോകുക മാത്രമാണ് കെഎസ്ആര്‍റ്റിസി ചെയ്യുന്നത്.
യാത്രക്കാര്‍ പിന്നാലെ ഓടിച്ചെന്നാലും നിര്‍ത്താറില്ല. കിഴക്കന്‍ മേഖലയിലേയ്ക്ക് പോകുന്നതും വരുന്നതുമായ ബസുകളാണ് സ്റ്റാന്‍ഡില്‍ കയറാത്തത്.
കെഎസ്ആര്‍റ്റിസിയെ ആശ്രയിക്കുന്ന ദീര്‍ഘദൂര യാത്രക്കാരാണ് ഏറെ ദുരിതത്തിലാകുന്നത്. സ്വകാര്യ ബസുകളെ സഹായിക്കാനാണ് കെഎസ്ആര്‍റ്റിസിയുടെ നടപടിയെന്ന് ആക്ഷേപമുയരുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: