എരുമേലി: ഓട്ടോയില്‍ വിദേശമദ്യ കച്ചവടം നടത്തിക്കൊണ്ടിരുന്ന യുവാവിനെ എരുമേലി എക്സൈസ് സംഘം പിടികൂടി. മൂക്കന്‍പ്പെട്ടി ഇലവുങ്കല്‍ വീട്ടില്‍ ഡക്ക സുനി എന്നു വിളിക്കുന്ന സിനുമോന് (35)നെയാണ് പിടികൂടിയത്. മൂക്കന്‍പ്പെട്ടി എയ്ഞ്ചല്‍വാലി റോഡില്‍ ഓട്ടോയില്‍ മദ്യകച്ചവടം നടത്തിക്കൊണ്ടിരിക്കെ പിടികൂടുകയായിരുന്നു. ഇയാളില്‍ നിന്നും 5.8ലിറ്റര്‍ മദ്യവും, ഓട്ടോയും പിടിച്ചെടുത്തു. ഇയാളെ മുമ്പും സമാനമായ കേസില്‍ മുണ്ടക്കയം പോലീസും, എക്സൈസും പിടികൂടിയിട്ടുണ്ടന്നും അധികൃതര്‍ പറഞ്ഞു. പ്രതിയെ കാഞ്ഞിരപ്പള്ളി കോടതി 14ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. റെയ്ഡിന് എക്സെസ് ഇന്‍സ്പെക്ടറും സിവില്‍ എക്സെസ് ഓഫീസര്‍മാരും നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: