സ്വാതന്ത്ര്യ ദിനത്തില്‍ ഫ്രീഡം പേഡയുമായി മില്‍മ

Tuesday 1 August 2017 9:57 pm IST

ആലത്തൂര്‍: സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് സ്‌ക്കൂളുകളിലും, സ്ഥാപനങ്ങളിലും, പ്രത്യേക ഫ്രീഡം പേഡയുമായി മില്‍മ എത്തുന്നു. മലബാര്‍ മേഖലയിലെ കാസര്‍ഗോഡ്, കണ്ണൂര്‍, കോഴിക്കോട്, വയനാട്, മലപ്പുറം, പാലക്കാട് ജില്ലകളിലാണ് വിതരണം. ഫ്രീഡം പേഡ മില്‍മ നേരിട്ടും, ക്ഷീര സഹകരണ സംഘങ്ങള്‍ വഴിയും എത്തിച്ചു നല്‍കും. ഡിസ്‌ക്കൗണ്ട് നിരക്കിലാണ് നല്‍കുക. 60 പേഡകളുളള പാക്കറ്റിന് വില 249.80/- രൂപ. കൂടാതെ സ്‌ക്കൂളുകളിലെ സ്വാതന്ത്ര്യ ദിന മത്സര വിജയികള്‍ക്കുളള സമ്മാനങ്ങള്‍ നല്‍കുന്നതിന് പേഡ ഒന്നിന് ഒരു രൂപ വീതം അനുവദിക്കുന്നതോടൊപ്പം സ്വാതന്ത്ര്യ ദിനാഘോഷ പൊലിമ വര്‍ദ്ധിപ്പിക്കുന്നതിന് ഫ്രീഡം പേഡ വാങ്ങുന്ന സ്‌കൂളുകളിലെ മുഴുവന്‍ കുട്ടികള്‍ക്കും നാഷണല്‍ ഫ്‌ളാഗ് സൗജന്യമായും നല്‍കും. ബേപ്പൂരിലുള്ള മില്‍ക്ക് പ്രൊഡക്ട്‌സ് ഡെയറിയില്‍ നിന്നും കല്പറ്റ, ചുഴലി, വയനാട് ഡെയറിയില്‍ നിന്നുമാണ് ഫ്രീഡം പേഡയുണ്ടാക്കുന്നത്. ഈ വര്‍ഷം സ്വാതന്ത്ര്യ ദിനത്തിന് മാത്രം 10 ലക്ഷം പേഡകള്‍ വിപണിയിലെത്തിക്കുവാനാണ് ലക്ഷ്യമിടുന്നത്. ഇതിനായി പ്രത്യേകം പരിശീലനം ലഭിച്ച 60 പേരടങ്ങുന്ന കുടുംബശ്രീ ടീം അഹോരാത്രം അദ്ധ്വാനത്തിലാണ്. ഫ്രീഡം പേഡ തൂക്കത്തില്‍ ഒരു ഗ്രാം കൂട്ടി 12ഗ്രാമിലാണ് ലഭ്യമാക്കുക. ബന്ധപ്പെടേണ്ട ഫോണ്‍ നമ്പര്‍: 9744686505.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.