കുമളി: താമസ സ്ഥലത്ത് ചാരായം വാറ്റുന്നതിനിടെ വ്യാജ വാറ്റുകാരന്‍ പിടിയില്‍. കുമളി മുരുക്കടി സ്വദേശി കുഞ്ഞുമോന് (65)നെയാണ് വണ്ടിപ്പെരിയാര്‍ എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്.
ചാരായം നിര്‍മ്മിക്കാനായി കരുതി വച്ചിരുന്ന 240 ലിറ്റര്‍ കോടയും ഒരു ലിറ്റര്‍ ചാരായം ഇയാളുടെ വീട്ടില്‍ നിന്നും കണ്ടെടുത്തു. സ്ഥിരമായി വ്യാജ ചാരായം നിര്‍മ്മിച്ച് വില്പന നടത്തുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് എക്സസൈസ് സംഘം ഇന്നലെ രാവിലെ
ല നടത്തിയ രഹസ്യ നീക്കത്തിലാണ് കുഞ്ഞുമോന് പിടിയിലായത്.
ഒന്നാം തീയതി ആയതിനാല്‍ വിദേശ മദ്യം ലഭിക്കാന്‍ സാധ്യത ഇല്ലെന്ന കാരണത്താലാണ് കൂടുതല്‍ വ്യാജ ചാരായം നിര്‍മ്മിക്കാന്‍ തയാറായതെന്ന് പ്രതി മൊഴി നല്‍കിയതായി എക്സൈസ് സംഘം അറിയിച്ചു. എക്സൈസ് ഇന്‍സ്പെക്ടര്‍ തോമസ് ജോസഫ്, ജീവനക്കാരായ രാജ്കുമാര്, കൃഷ്ണകുമാര്‍, അനീഷ്, ജോസി, ശശികല എന്നിവരടങ്ങിയ സംഘമാണ് കേസ് പിടികൂടിയത്.
വൈകിട്ടോടെ പീരുമേട് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: