സോനിപത്: ഹരിയാനയില്‍ 15 കാരിയെ കൂട്ട ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കി. സൊനിപത് ഗ്രാമത്തിലാണ് സംഭവം. വയറുവേദനയെ തുടര്‍ന്ന് പെണ്‍കുട്ടിയെ ആശുപത്രിയില്‍ കൊണ്ടുപോയപ്പോഴാണ് എട്ടുമാസം ഗര്‍ഭിണിയായിരുന്നെന്ന് തിരിച്ചറിയുന്നത്.
ഇതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോക്സോ പ്രകാരം കേസെടുത്തിട്ടുണ്ട്.
അമ്മാവന്റെ മക്കളാണ് ഇതിനു പിന്നിലെന്നും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതിനാലാണ് ഇതുവരെ പുറത്തുപറയാതിരുന്നതെന്നും പെണ്‍കുട്ടി പോലീസില്‍ മൊഴി നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: