തിരുവനന്തപുരം: പി.യു. ചിത്രയ്ക്ക് മുന്നോട്ടുള്ള കായികയാത്രയില്‍ എല്ലാവിധ പിന്തുണയും നല്‍കുമെന്നും ചിത്രയ്ക്ക് കേരള സര്‍ക്കാര്‍ ജോലി നല്‍കുമെന്നും കായികമന്ത്രി എ.സി. മൊയ്തീന്.
കേന്ദ്ര ഗവണ്മെന്റിന്റെ മാലിന്യ നിര്‍മ്മാര്‍ജ്ജന പദ്ധതിയുടെ ഭാഗമായി പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം കാര്യവട്ടം സായ് എല്‍എന്‍സിപിയില്‍ ‘സ്വച്ഛതാ അഭിയാന് പഖ്വാദ’ ദ്വൈവാര ശുചീകരണപരിപാടിയുടെ ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒരു കായികതാരത്തിനും ഭാവിയില്‍ ഇത്തരം അനുഭവം ഉണ്ടാകരുത്. വ്യക്തിബോധവും സാമൂഹ്യബോധവും കായിക പഠനത്തോടൊപ്പം താരങ്ങള്‍ വളര്‍ത്തിക്കൊണ്ടുവരേണ്ടതുണ്ട്. അല്ലെങ്കില്‍ ചിത്രയുടെ അനുഭവം നാളത്തെ താരങ്ങള്‍ക്ക് നേരിടേണ്ടിവരുമെന്നും മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: