റേഷന്‍കാര്‍ഡ് രണ്ടാം ഘട്ടം വിതരണം 3 മുതല്‍ റേഷന്‍കാര്‍ഡ് രണ്ടാം ഘട്ടം

Tuesday 1 August 2017 10:50 pm IST

വിതരണം 3 മുതല്‍ ഇരിട്ടി: ഇരിട്ടി സപ്ലൈ ഓഫീസിനു കീഴിലുള്ള കാര്‍ഡുടമകളുടെ റേഷന്‍ കാര്‍ഡ് വിതരണം രണ്ടാം ഘട്ടം നാളെ മുതല്‍ ആരംഭിക്കും. അന്നേ ദിവസം കാര്‍ഡുടമയോ കാര്‍ഡില്‍ ഉള്‍പ്പെട്ടവരോ പഴയ കാര്‍ഡും കൈപ്പറ്റാനെത്തുന്നവരുടെ തിരിച്ചറിയല്‍ കാര്‍ഡും കയ്യില്‍ കരുതണമെന്നു സപ്ലൈ ഓഫീസര്‍ അറിയിച്ചു. കാര്‍ഡുകള്‍ വിതരണം ചെയ്യുന്ന ദിവസവും സ്ഥലവും ചുവടെ ചേര്‍ക്കുന്നു. പായം, പടിയൂര്‍ പഞ്ചായത്തുകള്‍ 3 ന് ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് ഹാള്‍. ആറളം, അയ്യങ്കുന്ന് പഞ്ചായത്തുകള്‍ 4 ന് പാരിഷ് ഹാള്‍-എടൂര്‍, മുഴക്കുന്ന് തില്ലങ്കേരി പഞ്ചായത്തുകള്‍ 7 ന് പാര്‍വതി ഓഡിറ്റോറിയം-കാക്കയങ്ങാട്, പേരാവൂര്‍, കണിച്ചാര്‍ പഞ്ചായത്തുകള്‍ 8 ന് ബ്ലോക്ക് പഞ്ചായത്ത് ഹാള്‍-പേരാവൂര്‍, ഇരിട്ടി മുന്‍സിപ്പാലിറ്റി 9 ന് ബ്ലോക്ക് പഞ്ചായത്ത് ഹാള്‍-ഇരിട്ടി, കേളകം, കൊട്ടിയൂര്‍ പഞ്ചായത്തുകള്‍ 10 ന് പാരിഷ് ഹാള്‍-ചുങ്കക്കുന്ന്, ഉളിക്കല്‍ പഞ്ചായത്ത് 11 ന് വ്യാപരിഭവന്‍, ഉളിക്കല്‍. മട്ടന്നൂര്‍ മുന്‍സിപ്പാലിറ്റി 18 ന് ഐബി മട്ടന്നൂര്‍. രാവിലെ 10 മുതല്‍ 1 വരെയാണ് എല്ലായിടത്തും വിതരണം നടക്കുക.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.