കണ്ണൂര്‍: നാഷണല്‍ ഹെല്‍ത്ത് മിഷനിലെ ജീവനക്കാര്‍ക്ക് സുപ്രീം കോടതി വിധിപ്രകാരം ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ ലഭ്യമാക്കാന്‍ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് എന്‍എച്ച്എം എംപ്ലോയീസ് യൂണിന് സംസ്ഥാന ആരോഗ്യ മന്ത്രിക്ക് നിവേദനം നല്കി. എന്‍എച്ച്എം എംപ്ലോയീസ് യൂണിയന് ജില്ലാ പ്രസിഡന്റ് അഡ്വ.പി.സന്തോഷ്, സെക്രട്ടറി ആര്.നിധിന്, ട്രഷറര്‍ എ.കെ.സനോജ് എന്നിവരുടെ നേതൃത്വത്തിലാണ് നിവേദനം നല്‍കിയത്.അനുശോചിച്ചുകണ്ണൂര്: ഇന്നലെ അന്തരിച്ച മോട്ടോര്‍ തൊഴിലാളി യൂനിയന്റെ മുതിര്‍ന്ന നേതാവും മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാനുമായ പി.വി.കൃഷ്ണന്റെ നിര്യാണത്തില്‍ എഐടിയുസി കണ്ണൂര്‍ ജില്ലാ എക്സിക്യൂട്ടീവും മോട്ടോര്‍ തൊഴിലാളി യൂനിയന്‍(എഐടി യു സി)യും അനുശോചിച്ചു. സിപിഐ ദേശീയ കൗണ്‍സിലംഗം സി.എന്‍.ചന്ദ്രന്, സിപിഐ ജില്ലാ സെക്രട്ടറി അഡ്വ.പി.സന്തോഷ്കുമാര്‍ എന്നിവര്‍ ആദരാഞ്ജലികളര്‍പ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: