മാട്ടൂല്‍: മാട്ടൂല്‍ നോര്‍ത്ത് മാപ്പിള യുപി സ്കൂള്‍ ജ്യോത്സ്ന സംസ്കൃത ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ രാമായണമാസാചരണവും മറ്റ് വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും പാണപ്പുഴ പത്മനാഭപ്പണിക്കര്‍ നിര്‍വ്വഹിച്ചു. പിടിഎ പ്രസിഡണ്ട് മാകീല്‍ രവീന്ദ്രന് അധ്യക്ഷത വഹിച്ചു. എ.ഫായിസ, കോമളവല്ലി, പത്മനാഭന് മാസ്റ്റര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഹെഡ്മിസ്ട്രസ് ടി.സരള സ്വാഗതവും സംസ്കൃതം ക്ലബ്ബ് കോ-ഓര്‍ഡിനേറ്റര്‍ ശ്രീജിത്ത് മാസ്റ്റര്‍ നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: