കൊച്ചി: നടി അക്രമിക്കപ്പെട്ട സംഭവത്തിൽ നടി ശ്രിത ശിവദാസിന്റെ മൊഴി പോലീസ് രേഖപ്പെടുത്തി. പ്രത്യേക അന്വേഷണസംഘം ഉളിയന്നൂരിലെ വീട്ടിലെത്തിയാണ് മൊഴിയെടുത്തത്. ഓർഡിനറി എന്ന ചിത്രത്തിലൂടെ സിനിമാരംഗത്തെത്തിയ ശ്രിത ശിവദാസ് അക്രമിക്കപ്പെട്ട നടിയുടെ അടുത്ത സുഹൃത്താണ്.
നടി സംഭവത്തിനുശേഷം ഇവരുടെ വീട്ടിൽ വന്നതായി വിവരം കിട്ടിയതിനെത്തുടർന്നാണ് മൊഴിയെടുത്തത്. നടിയുമായി അടുത്ത സൗഹൃദമുണ്ടെങ്കിലും നടൻ ദിലീപുമായി പരിചയമില്ലെന്നു ശ്രിത പോലീസിനോടു പറഞ്ഞതായാണ് വിവരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: