അഫ്‌സല്‍ ഗുരു ഗിലാനിക്ക് അയച്ച കത്ത് എന്‍ഐഎ കണ്ടെടുത്തു

Wednesday 2 August 2017 12:38 pm IST

ശ്രീനഗര്‍: 2001ലെ പാര്‍ലമെന്റ് ആക്രമണ കേസിലെ പ്രതിയായ അഫ്‌സല്‍ ഗുരു ഹുറിയത്ത് നേതാവ് സെയ്ദ് അലി ഷാ ഗിലാനിക്ക് അയച്ച കത്ത് എന്‍ഐഎ കണ്ടെടുത്തു. തീഹാര്‍ ജയിലില്‍ നിന്ന് ശ്രീനഗറിലെ സെന്റര്‍ ജയിലേയ്ക്ക് തന്നെ മാറ്റണമെന്നാവശ്യപ്പെടുന്നതായിരുന്നു അഫ്‌സലിന്റെ കത്ത്. 2017 ജൂണ്‍ മൂന്നിന് ഗിലാനിയുടെ മരുമകന്‍ അല്‍ത്താഫ് അഹമ്മദ് ഷായുടെ വീട്ടില്‍ എന്‍ഐഎ നടത്തിയ റെയ്ഡിലാണ് കത്ത് കണ്ടെത്തിയത്. കശ്മീരില്‍ ഭീകരര്‍ക്ക് ധനസഹായം നല്‍കിയെന്ന കേസിലാണ് അല്‍ത്താഫിന്റെ വീട്ടില്‍ റെയ്ഡ് നടത്തിയത്. 2011 സെപ്തംബര്‍ ആറ് എന്ന തീയതി രേഖപ്പെടുത്തിയ കത്തിന്റെ പകര്‍പ്പാണ് ലഭിച്ചിരിക്കുന്നത്. 2013 ഫെബ്രുവരി ഒമ്പതിന് തീഹാര്‍ ജയിലില്‍ വെച്ചാണ് അഫ്‌സല്‍ ഗുരുവിനെ തൂക്കിലേറ്റിയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.