ന്യൂദൽഹി: ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിന്റെ നെടുംതൂണായ മിതാലി രാജിന് പുത്തൻ ബിഎംഡബ്ല്യൂ കാർ സമ്മാനമായി ലഭിച്ചു. തെലങ്കാന ബാഡ്മിന്റൺ അസോസിയേഷന്റെ വൈസ് ചെയർമാൻ വി ചാമുണ്ഡേശ്വരനാഥാണ് മിതാലിക്ക് ബിഎംഡബ്ല്യൂ 320ഡി മോഡൽ വാഹനം സമ്മാനമായി നൽകിയത്.
2017ലെ വനിതാ ലോകകപ്പ് ക്രിക്കറ്റ് മത്സരത്തിൽ ഇന്ത്യൻ ടീമിനെ കരുത്തുറ്റ രീതിയിൽ നയിച്ചതിനുള്ള പ്രോത്സാഹ സമ്മാനമായിട്ടാണ് മിതാലിക്ക് ഈ കാർ നൽകിയത്. ഹൈദരബാദിൽ ആഗസ്ത് 1ന് സംഘടിപ്പിച്ച പരിപാടിയിലാണ് കാർ സമ്മാനിച്ചത്.
ഇത് ആദ്യമായിട്ടല്ല ചാമുണ്ഡേശ്വരനാഥ് മികച്ച കായിക താരങ്ങളോട് ആദരവ് പ്രകടിപ്പിക്കുന്നത്. നേരത്തെ 2016 റിയോ ഒളിമ്പിക്സിൽ മിന്നുന്ന പ്രകടനം നടത്തിയ പിവി സിന്ധു, സാക്ഷി മാലിക്ക്, ദീപ കർമാക്കർ എന്നിവർക്കും അദ്ദേഹം ബിഎംഡബ്ല്യൂ സീരിസ് കാറുകൾ സമ്മാനിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: