ആലപ്പുഴ: സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി.ജോര്‍ജും ടി.എന്‍.പ്രതാപന് എംഎല്‍എയും തമ്മിലുള്ള പ്രശ്നങ്ങള്‍ രമ്യമായി പരിഹരിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. പ്രശ്നപരിഹാരത്തിന് താനും കെപിസിസി അധ്യക്ഷന്‍ രമേശ് ചെന്നിത്തലയും യു.ഡി.എഫ് നേതാക്കളുമായി ചര്‍ച്ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്തെ പാര്‍ട്ടി ഓഫീസുകള്‍ക്കുനേരെ സപിഎം നടത്തുന്ന ആക്രമണങ്ങള്‍ക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രതിഷേധ സമരത്തിന്റെ പേരില്‍ സി.പി.എം അക്രമം അഴിച്ചു വിടുകയാണ്. ഹര്‍ത്താലുമായി ബന്ധപ്പെട്ട് നടന്ന അക്രമ സംഭവങ്ങളിലെ പ്രതികളെ ആരെയും രക്ഷപ്പെടാന്‍ അനുവദിക്കില്ല.
പ്രതിഷേധിക്കാന്‍ എല്ലാവര്ക്കും അവകാശമുണ്ട്. എന്നാല്‍ മറ്റുള്ളവരുടെ സ്വാതന്ത്ര്യം ഹനിക്കുന്ന തരത്തില്‍ പ്രതിഷേധങ്ങള്‍ മാറരുത്. നിയമവ്യവസ്ഥയെ വെല്ലുവിളിക്കുന്ന കാര്യങ്ങളാണ് സി.പി.എം നടത്തിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: