വൈദ്യുതി പരിഷ്ക്കരണം: കേരളത്തിന് അധിക കേന്ദ്ര സഹായം

Sunday 5 August 2012 3:01 pm IST

ന്യൂദല്‍ഹി: കേരളത്തിലെ വൈദ്യുതി രംഗം പരിഷ്കരിക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ അധിക സഹായം അനുവദിച്ചു. ഇതോടെ കേരളത്തിനുള്ള കേന്ദ്ര സഹായം 1376 കോടി രൂപയായി ഉയരുമെന്ന് കേന്ദ്ര ഊര്‍ജ്ജ സഹമന്ത്രി കെ.സി.വേണുഗോപാല്‍ അറിയിച്ചു. വൈദ്യുതി ബില്ലുകള്‍ ഓണ്‍ലൈനിലാക്കുക,​ കെ.എസ്.ഇ.ബി ഓഫീസുകളെ തമ്മില്‍ ബന്ധിപ്പിക്കുക തുടങ്ങിയ കാര്യങ്ങളാണ് പരിഷ്കരണ പദ്ധതികളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. തിരുവനന്തപുരം,​ കൊച്ചി ,​കോഴിക്കോട് ജില്ലകളെയാണ് പ്രധാമായും ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. തലസ്ഥാന ജില്ലയായ തിരുവനന്തപുരത്തിന് നേരത്തെ അനുവദിച്ചിരുന്ന 90 കോടി രൂപ കൂടാതെ 179 കോടി കൂടി അധികം അനുവദിച്ചിട്ടുണ്ട്. ഇതോടെ തിരുവനന്തപുരത്തിനുള്ള സഹായം 269 കോടി രൂപയായി ഉയരും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.