അമ്പലപ്പുഴ: റവന്യൂ സ്റ്റാമ്പ് കിട്ടാനില്ല. ജനം ദുരിതത്തില്‍. അമ്പലപ്പുഴയില്‍ റവന്യൂ സ്റ്റാമ്പുകളും മുദ്രപ്പത്രങ്ങളും വില്കുന്ന കേന്ദ്രങ്ങളില്‍ റവന്യൂ സ്റ്റാമ്പ് കിട്ടാനില്ല എന്ന ബോര്‍ഡു സ്ഥാപിച്ചിട്ട് മാസങ്ങളായി. ഇതുമൂലം പിന്നാക്ക വിഭാഗങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്കോളര്‍ഷിപ്പ് തുകകളും സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിന്നും ലഭിക്കേണ്ട മറ്റ് സാമ്പത്തിക സഹായങ്ങളും കൈപ്പറ്റാനാകുന്നില്ല.
വിദ്യാര്‍ത്ഥികള്‍ക്കുള്ള ഗ്രാന്‍ഡ് വിതരണം തിങ്കളാഴ്ച അവസാനിക്കുമെന്ന് അധികൃതര്‍ അറിയിച്ചതോടെ കഴിഞ്ഞദിവസം നൂറുകണക്കിന് രക്ഷകര്‍ത്താക്കള്‍ സ്റ്റാമ്പിനായി നെട്ടോട്ടമോടുകയായിരുന്നു. അടിയന്തരമായി സ്റ്റാമ്പ് ലഭ്യമാക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: