പുകപ്പുര കത്തി നശിച്ചു

Wednesday 2 August 2017 8:43 pm IST

തൊടുപുഴ: പുകപ്പുരയ്ക്ക് തീപിടിച്ചു. രണ്ടു ലക്ഷം രൂപ നഷ്ടം. ഇന്നലെ രാവിലെ ഒന്‍പതരയോടെ ഏഴുമുട്ടം മനപ്പുറത്ത് കൃഷ്ണകുട്ടിയുടെ വീടിന് സമീപമുള്ള പുകപ്പുരയിലാണ് തീപിടിച്ചത്.ഓടും ഷീറ്റും തീ പിടുത്തില്‍ പൊട്ടിതെറിച്ചു. കെട്ടിടം ഭാഗീകമായി കത്തി നശിച്ചു. 500 കിലോ റബര്‍ ഷീറ്റും 100 കിലോ ഒട്ടുപാലും പുകപ്പുരയില്‍ ഉണ്ടായിരുന്നു. സംഭവമറിഞ്ഞ ഓടികൂടിയ നാട്ടുകാര്‍ ചേര്‍ന്ന് ബക്കറ്റിലും മോട്ടര്‍ ഉപയോഗിച്ച് വെള്ളം പമ്പു ചെയ്‌തെങ്കിലും തീ നിയന്ത്രണ വിധേയമാക്കാന്‍ സാധിച്ചില്ല. തുടര്‍ന്ന് തൊടുപുഴയില്‍ നിന്നും രണ്ടു യൂണിറ്റ് അഗ്‌നിശമനസേന ഉദ്യോഗസ്ഥര്‍ എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. രണ്ടു ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചു.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.