ബൈക്ക് നിയന്ത്രണംവിട്ട് മറിഞ്ഞ് യുവാവ് മരിച്ചു

Wednesday 2 August 2017 9:04 pm IST

വടക്കഞ്ചേരി: തേനിടുക്ക് ദേശീയ പാതയില്‍ ബൈക്ക് നിയന്ത്രണംവിട്ട് മറിഞ്ഞ് യുവാവ് മരിച്ചു. ഒരാള്‍ക്ക് പരിക്ക്. വാണിയമ്പാറ പുതിയ കത്ത് വീട്ടില്‍ മുഹമദ് ഹാജിയുടെ മകന്‍ പി.എം.ഫൈസല്‍(44) ആണ് മരിച്ചത്. അപകടത്തില്‍ കല്ലിങ്കല്‍പ്പാടം കൊട്ടേക്കാട്ട് പറമ്പില്‍ നസീര്‍ (45) നാണ് പരിക്കേറ്റത്. ഇയാളെ വടക്കഞ്ചേരി ഇ.കെ.നായനാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ബുധനാഴ്ച പകല്‍ ഒരു മണിയോടു കൂടിയാണ് സംഭവം. വാണിയമ്പാറയില്‍ നിന്നും വടക്കഞ്ചേരിയിലേക്ക് വരുന്നതിനിടെ ദേശീയ പാത തേനിടുക്കിന് സമീപം ബൈക്ക് നിയന്ത്രണംതെറ്റിമറിയുകയായിരുന്നു. നസീറാണ് ബൈക്ക് ഓടിച്ചിരുന്നത്.അപകടത്തെ തുടര്‍ന്ന് ഫൈസല്‍ റോഡിലേക്ക് തെറിച്ച് വീഴുകയായിരുന്നു. ബൈക്ക് സമീപത്തുണ്ടായിരുന്ന ട്രാക്ടറിലും ഇടിച്ചു.അപകടം നടന്ന ഉടനെ ഇരുവരെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഫൈസല്‍ മരിച്ചു.സംസ്‌ക്കാരം വ്യാഴാഴ്ച പന്തലാം പാടം മയ്യത്താങ്കര ജാറത്തില്‍ നടക്കും. ഭാര്യ: ഷൈല, മകള്‍: ഫസ്‌ന അമ്മ: ഉമയ സഹോദരങ്ങള്‍: ഫൗസിയ, ഹുസൈന്‍.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.