പൊതുസ്ഥലത്ത് മാലിന്യം നിക്ഷേപിച്ചതിനെ എതിര്‍ത്ത ഓട്ടോ ഡ്രൈവര്‍ക്ക് മര്‍ദ്ദനം

Wednesday 2 August 2017 9:12 pm IST

അമ്പലവയല്‍: പൊതുസ്ഥലത്ത് മാലിന്യം നിക്ഷേപിച്ചതിനെ എതിര്‍ത്ത ഓട്ടോ ഡ്രൈവറെ മര്‍ദ്ദിച്ചതായി പരാതി. അമ്പലവയല്‍ മത്സ്യ-മാംസ മാര്‍ക്കറ്റിനു സമീപം കോഴിവേസ്റ്റ് തള്ളുന്നതിനെ ചോദ്യം ചെയ്ത അമ്പലവയല്‍ മാങ്കൊമ്പ് സ്വദേശി ഓട്ടോ ഡ്രൈവര്‍ ഫൈസല്‍ (27)നെയാണ് മാര്‍ക്കറ്റ് തൊഴിലാളി കുറ്റിക്കൈത സ്വദേശി അജ്മല്‍ (23)മര്‍ദ്ദിച്ചത്. സംഭവത്തെ തുടര്‍ന്ന് സംയുക്ത ഓട്ടോ ഡ്രൈവേഴ്‌സ് യൂണിയന്‍ അമ്പലവയല്‍ ടൗണില്‍ പ്രതിക്ഷേധ പ്രകടനം നടത്തി. തുടര്‍ന്ന് സ്ഥലത്ത് എത്തിയ ആരോഗ്യ വകുപ്പ് അധികൃതര്‍ മാര്‍ക്കറ്റ് അടച്ചുപൂട്ടി. എങ്കിലും മാര്‍ക്കറ്റിനു സമീപത്തെ ഓവുചാലില്‍ മാലിന്യം തള്ളുന്നത് സ്ഥിരമാണെന്നും നാട്ടുകാര്‍ ആരോപിച്ചു. അടിസ്ഥാന നിയമങ്ങള്‍ പോലും പാലിക്കാതെയാണ് മാര്‍ക്കറ്റ് പ്രവര്‍ത്തിക്കുന്നത്. ഇതിനെതിരെ ശക്തമായ നടപടി ഉണ്ടാകണമെന്ന് ഓട്ടോ ഡ്രൈവര്‍മാര്‍ ആവശ്യപ്പെട്ടു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.