കൊണ്ടാഴി: ദിശതെറ്റിക്കുന്ന ദിശാബോര്‍ഡ് രോഗികളെ നട്ടം തിരിക്കുന്നു. കൊണ്ടാഴി ഗ്രാമ പഞ്ചായത്ത് ഓഫീസിനു മുന്‍വശത്താണ് പഞ്ചായത്ത് അധികൃതര്‍ വഴിതെറ്റിക്കുന്ന ദിശാ ബോര്‍ഡ് സ്ഥാപിച്ചിരിക്കുന്നത്.
പഞ്ചായത്തിന്റെ മുന്പിലെ റോഡിന്റെ പുന:നിര്‍മ്മാണത്തിനായി മാസങ്ങള്‍ക്ക് മുന്‍പ് എടുത്തു മാറ്റിയ ദിശാസൂചിക ബോര്‍ഡ് ഇപ്പോള്‍ നേരെ എതിര്വശത്തേക്കായാണ് സ്ഥാപിച്ചിരിക്കുന്നത്.
ഇത് മൂലം വട്ടം കറങ്ങുന്ന രോഗികള്‍ നാട്ടുകാരുടെ സഹായത്തോടെയാണ് വഴി മനസ്സിലാക്കുന്നത്. ദിവസേന നൂറു കണക്കിന് രോഗികളാണ് ചികിത്സയ്ക്കായി ഇവിടെ എത്തുന്നത്. രോഗികളുടെ ബുദ്ധിമുട്ട് മനസ്സിലാക്കി അടിയന്തരമായി വഴി തെറ്റിക്കുന്ന ദിശാസൂചിക ബോര്‍ഡ് മാറ്റി സ്ഥാപിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: