ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യവുമായി യുവാവ് പിടിയില്‍

Wednesday 2 August 2017 10:02 pm IST

പന്തീരാങ്കാവ്: ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യവുമായി യുവാവ് പിടിയില്‍. പുതിയപാലം കുടുമാംകണ്ടി വെളുത്തേടത്ത് മിഥുന്‍ (25)നെയാണ് ഫറോക്ക് എക്‌സൈസ് സംഘം പിടികൂടിയത്. എറെക്കാലമായി എക്‌സൈസ് ഉദ്യോഗസ്ഥരുടെ നിരീക്ഷണത്തിലായിരുന്നു യുവാവ്. ഗോവയില്‍ നിന്നും മറ്റും വ്യാപകമായി മദ്യമെത്തിച്ച് ലേബല്‍ മാറ്റി ഒട്ടിച്ചാണ് ഇയാള്‍ വില്പന നടത്തിയിരുന്നത്. പുതിയറ നടുപ്പുനം കണ്ണന്‍ എന്ന അക്ഷയുമായി ചേര്‍ന്നാണ് ഇയാള്‍ കച്ചവടം നടത്തിയത്. നിത്യരോഗികളായി വീട്ടില്‍ കഴിയുന്നവരായിരുന്നു ഇവരുടെ പ്രധാന ഉപഭോക്താക്കള്‍. ആവശ്യക്കാരനെന്ന വ്യാജേനയാണ് എക്‌സൈസ് സംഘം മിഥുനെ സമീപിച്ചത്. ബൈക്കില്‍ മദ്യവുമായി വന്ന മിഥുന്‍ എക്‌സൈസ് സംഘത്തിന്റെ വലയിലാവുകയായിരുന്നു. തുടര്‍ന്ന് ഇയാളില്‍ നിന്ന് 30 കുപ്പി മദ്യം പിടികൂടി. വിതരണത്തിന് ഉപയോഗിക്കുന്ന സ്‌കൂട്ടറും പിടിച്ചെടുത്തിട്ടുണ്ട്. കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു. പ്രിവന്റീവ് ഓഫീസര്‍മാരായ അബ്ദുള്‍ ഗഫൂര്‍, സി.കെ. സതീശന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ടി. ഗോവിന്ദന്‍, എം.എല്‍. ആശിഷ്‌കുമാര്‍, എന്‍. ജലാലുദ്ദീന്‍, ആര്‍. രഞ്ജിത്ത്, മുഹമ്മദ് അസ്ലം, എ.എം. ജിനീഷ്, പി. വിപിന്‍, എം. ഷിബു, എന്‍. അനില്‍കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.