മതപരിവര്‍ത്തനത്തിന് പുതിയ തന്ത്രം

Wednesday 2 August 2017 10:59 pm IST

കാസര്‍കോട്: കാസര്‍കോട് ജില്ലയില്‍ നിരവധി ഹൈന്ദവ പെണ്‍കുട്ടികളെ നിര്‍ബന്ധിച്ചു മതംമാറ്റാന്‍ നീക്കമുള്ളതായി രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ട്. സര്‍ക്കാര്‍-സ്വകാര്യ കോളേജുകളില്‍ പഠിക്കുന്ന പത്തിലധികം പെണ്‍കുട്ടികളാണ് നിര്‍ബന്ധിത ഇസ്ലാം മതപരിവര്‍ത്തനത്തിന് തയ്യാറായി നില്‍ക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. പ്ലസ്ടു മുതല്‍ പെണ്‍കുട്ടികളെ പിന്തുടരുന്ന മതംമാറ്റസംഘം ഡിഗ്രി പഠനം കഴിയുന്നതോടെ ഇവരെ പുര്‍ണ്ണമായും പരസ്യമായി ഇസ്ലാം മത വിശ്വാസികളാക്കി രംഗത്ത് കൊണ്ടുവരികയാണ്. കാസര്‍കോട് നഗരത്തിലുള്ള ഒരു വാണിജ്യ കെട്ടിടത്തില്‍ വെച്ചും തളങ്കര ഹാര്‍ബറിന് സമീപമുള്ള കെട്ടിടത്തില്‍ വെച്ചുമാണ് ഇവര്‍ക്ക് മത പഠനങ്ങള്‍ നല്‍കുന്നതെന്നാണ് രഹസ്യാന്വേഷണ വിഭാഗങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. രാവിലെയും വൈകുന്നേരങ്ങളിലുമായിട്ടാണ് ക്ലാസ്സുകള്‍. സ്‌പെഷ്യല്‍ ക്ലാസ്സുകളുണ്ടെന്ന് വീട്ടുകാരോട് പറയുന്ന കുട്ടികളെത്തുന്നതാകട്ടെ ഈ മതപഠന ക്ലാസ്സുകളിലേയ്ക്കാണ്. കഴിഞ്ഞ ദിവസം മതംമാറിയ കാസര്‍കോട് സ്വദേശിനി ആതിര ഉള്‍പ്പെടെയുള്ള കുട്ടികള്‍ക്ക് കാസര്‍കോട് നഗരത്തില്‍ വെച്ചാണ് മതപഠനം ലഭിച്ചതെന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്. പ്രണയക്കെണിയില്‍പ്പെടുത്തി വിവാഹം കഴിച്ച് മതംമാറ്റി സമൂഹത്തിന്റെ മുന്നിലെത്തിക്കുന്ന രീതിക്ക് മതംമാറ്റ സംഘങ്ങള്‍ മാറ്റം വരുത്തിയെന്നതിന്റെ സൂചനയാണ് ആതിര കേസ്. ഇസ്ലാമിന്റെ സൂക്തങ്ങളില്‍ ചിലത് മാത്രം പഠിപ്പിക്കുകയും അത് പെണ്‍കുട്ടികളെ കൊണ്ട് ഉരുവിടുവിച്ച് താന്‍ ഇസ്ലാം മതത്തില്‍ ചേര്‍ന്നുവെന്ന് പറയിപ്പിക്കുകയുമാണ് ചെയ്യുന്നത്. അഖില കേസില്‍ മതംമാറി ഇസ്ലാം മതവിശ്വാസിയെ വിവാഹം കഴിച്ചുവെന്ന വാദം ഹൈക്കോടതിയില്‍ പൊളിഞ്ഞതോടെയാണ് ഈ പുതിയ തന്ത്രവുമായി രംഗത്തെത്തിയിരിക്കുന്നത്. പ്രണയവിവാഹമെന്ന തന്ത്രത്തിന് പകരം സ്വന്തം ഇഷ്ടപ്രകാരമാണ് മതംമാറിയതെന്ന് ഭീഷണിപ്പെടുത്തി പറയിപ്പിക്കുന്ന പുതിയ രീതിക്ക് ആതിരയിലൂടെ തുടക്കം കുറിച്ചിരിക്കുകയാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.