ഡ്രൈഡേയില്‍ മദ്യവില്‍പ്പന; രണ്ടുപേര്‍ പിടിയില്‍

Thursday 3 August 2017 3:22 pm IST

കൊല്ലം: ഡ്രൈ ഡേയില്‍ മദ്യവില്‍പ്പന നടത്തിയതിന് രണ്ടുപേര്‍ പിടിയില്‍. എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്റ് ആന്റിനര്‍ക്കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡ് നടത്തിയ പരിശോധനയില്‍ ഡ്രൈഡേയായ ഒന്നിന് അനധികൃതമായി മദ്യവില്‍പ്പന നടത്തിയ ചവറ വട്ടത്തറ മധുസൂദനന്‍പിള്ള(39)യെ ഷാഡോ സംഘത്തിന്റെ പിടിയിലായി. ഡെപ്യൂട്ടി കമ്മീഷണര്‍ കെ.സുരേഷ്ബാബുവിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് പുലര്‍ച്ചെ മദ്യവില്‍പ്പന നടത്തുന്നതിനിടെ ഇയാള്‍ അറസ്റ്റിലായത്. ഇയാളില്‍നിന്ന് ആറ് കുപ്പി വിദേശമദ്യവും പണവും പിടിച്ചെടുത്തു. പുലര്‍ച്ചെ ആരംഭിക്കുന്ന മദ്യവില്‍പ്പന രാവിലെ എട്ടോടുകൂടി നിര്‍ത്തിവയ്ക്കും. ഈ സമയങ്ങളില്‍ ജോലിക്കുപോകുന്ന കൂലിപ്പണിക്കാരാണ് പ്രധാന ഉപഭോക്താക്കള്‍. സിഐ: ജെ.താജുദ്ദീന്‍കുട്ടി, ഇന്‍സ്‌പെക്ടര്‍ എം.കൃഷ്ണകുമാര്‍, പ്രിവന്റീവ് ഓഫീസര്‍മാരായ ബി.ദിനേഷ്, ബെനാന്‍സണ്‍, വിഷ്ണുരാജ്, സലിം, എമേഴ്‌സണ്‍, പ്രസാദ് എന്നവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡുചെയ്തു. ഓട്ടോറിക്ഷയില്‍ മദ്യംവാങ്ങി സൂക്ഷിച്ച് കച്ചവടം നടത്തിവന്ന ചാത്തന്നൂര്‍ ശീമാട്ടിമുക്ക് ഓട്ടോസ്റ്റാന്‍ഡിലെ ഡ്രൈവര്‍ കൊല്ലം ചിറക്കര സനൂജ് മന്‍സിലില്‍ സലീം പിടിയിലായി. ആപ്പേ പാസഞ്ചര്‍ ഓട്ടോയില്‍ 11 കുപ്പികളില്‍ സൂക്ഷിച്ചിരുന്ന മദ്യവും പിടിച്ചെടുത്തു. ഇയാള്‍ നേരത്തെ അബ്കാരി കേസുകളിലെ പ്രതിയാണ്. മദ്യം വില്‍പ്പന നടത്തിയ പണവും ഇയാളില്‍നിന്നും പിടിച്ചെടുത്തു. മദ്യക്കച്ചവടവുമായി ബന്ധപ്പെട്ട പരാതിയില്‍ സലീമിനെ പലപ്രാവശ്യവും പിടികൂടാന്‍ ശ്രമിച്ചെങ്കിലും രക്ഷപ്പെടുകയായിരുന്നു. പരിശോധനയില്‍ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എസ്.ശശികുമാര്‍, പ്രിവന്റീവ് ഓഫീസര്‍മാരായ ബ്രജേഷ്ദാസ്, ഗോപന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ജോണ്‍, ബിജോയ്, മുഹമ്മദ്, ഷെഹിന്‍, വിഷ്ണുസജീവ്, അരുണ്‍ എന്നിവര്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.