ബിഎസ്എന്‍എല്‍ മൊബൈല്‍ വരുമാനത്തില്‍ വര്‍ദ്ധന

Thursday 3 August 2017 8:52 pm IST

പത്തനംതിട്ട :കഴിഞ്ഞ സാമ്പത്തികവര്‍ഷം ജില്ലയില്‍ ബിഎസ്എന്‍എല്‍ മൊബൈല്‍മേഖലയില്‍ വരുമാനം വര്‍ദ്ധിച്ചതായി ജനറല്‍ മാനേജര്‍ സാജുജോര്‍ജ്ജ് അറിയിച്ചു.മൊബൈല്‍ ഉപയോക്താക്കളില്‍ നിന്നു 80.38 കോടി രൂപയുടെ വരുമാനമാണ് ലഭിച്ചത്. മുമ്പത്തെ സാമ്പത്തികവര്‍ഷം 73.45 കോടി രൂപയായിരുന്നു മൊബൈല്‍ വരുമാനം. ജില്ലയില്‍ നാലരലക്ഷം മൊബൈല്‍കണക്ഷനുകളാണ് ഉള്ളത്. പ്രതിമാസം പതിനായിരം പുതിയമൊബൈല്‍കണക്ഷനുകള്‍ നല്‍കാനാണ് ലക്ഷ്യമിടുന്നത്. മൊബൈല്‍ മേഖലയില്‍ കണക്ഷനുകളുടെ എണ്ണം വര്‍ദ്ധിക്കുമ്പോഴും ലാന്‍ഡ് ലൈന്‍കണക്ഷനുകള്‍ കുറയുന്നു. ഇത് വരുമാനത്തേയും ബാധിച്ചു. 60.34 കോടി രൂപയാണ് ലാന്‍ഡ്‌ലൈന്‍ ഉപയോഗത്തിലൂടെ കഴിഞ്ഞ സാമ്പത്തികവര്‍ഷം ലഭിച്ചത്.അതിനുമുമ്പിലത്തെ സാമ്പത്തികവര്‍ഷം 62.76കോടിരൂപയായിരുന്നു വരുമാനം. 2.4 കോടി രൂപയുടെ കുറവാണുള്ളത്. 1.1 ലക്ഷം ലാന്‍ഡ് ലൈന്‍ ഉപയോക്താക്കളാണ് ജില്ലയില്‍ ബിഎസ്എന്‍എല്ലിനുള്ളത്. 10,000 ഓളം ലാന്‍ഡ്‌ലൈന്‍ കണക്ഷനുകള്‍ കഴിഞ്ഞവര്‍ഷം നഷ്ടപ്പെട്ടിട്ടുണ്ട്. ഇതു തിരികെ കൊണ്ടുവരുന്നതിലേക്ക് ഒട്ടേറെ പദ്ധതികള്‍ ബിഎസ്എന്‍എല്‍ ആവിഷ്‌ക്കരിച്ചിട്ടുണ്ട്. ലാന്‍ഡ്‌ലൈന്‍ വരിക്കാരുടെ എണ്ണം കൂട്ടുന്നതിനും കൂടുതല്‍ ബ്രോഡ്ബാന്‍ഡ് കണക്ഷനുമായി മെച്ചപ്പെട്ട പ്ലാനുകളുമുണ്ട്. കഴിഞ്ഞ രണ്ടുവര്‍ഷത്തിനുള്ളില്‍ വിച്ഛേദിച്ച ബിഎസ്എന്‍എല്‍ ലാന്‍ഡ്‌ലൈന്‍, ബ്രോഡ്ബാന്‍ഡ് കണക്ഷനുകള്‍ പുനഃസ്ഥാപിക്കുന്നതിലേക്ക് പ്രത്യേകം റീ കണക്ഷന്‍ മേളകള്‍ നാളെ വരെയുണ്ടാകും. കസ്റ്റമര്‍ സര്‍വീസ് കേന്ദ്രങ്ങള്‍, എക്‌സ്‌ചേഞ്ചുകള്‍, മറ്റു പ്രധാനപ്പെട്ട സ്ഥലങ്ങള്‍ എന്നിവ കേന്ദ്രീകരിച്ചു നടത്തുന്ന ബിഎസ്എന്‍എല്‍ മേളകളിലും ഇതിനുള്ള സൗകര്യം ലഭ്യമാകും. ബില്ലുകളെ സംബന്ധിച്ച തര്‍ക്കങ്ങള്‍ പരിഹരിച്ചും ഇളവുകള്‍ അനുവദിച്ചുമാണ് ലാന്‍ഡ്‌ഫോണുകള്‍ പുനഃസ്ഥാപിക്കുന്നത്. ഗ്രാമീണമേഖലയില്‍ നിലവിലുള്ള ലാന്റ്‌ലൈന്‍ വരിക്കാര്‍ക്ക് പ്രതിമാസവാടകയായ 180രൂപയ്ക്ക് പുറമേ 69രൂപകൂടിമുടക്കിയാല്‍ പരിധിയില്ലാതെ ബ്രോഡ്ബന്റ് സേവനം ലഭിക്കും. ഈ സേവനം നഗരപരിധിയിലുള്ളവര്‍ക്ക് പ്രതിമാസവാടകയായ 240രൂപയോടൊപ്പം 9രൂപകൂടിമുടക്കിയാല്‍ ലഭിക്കും.599രൂപയുടെ പുതിയപ്ലാനില്‍ 2എംപിപിഎസ് വേഗത്തില്‍ പരിധിയില്ലാതെ ഇന്റര്‍നെറ്റ് സേവനം ലഭിക്കും.ഇപ്പോള്‍പ്രഖ്യപിച്ചിരിക്കുന്ന 299,355,495രൂപയുടെ പുതിയപ്ലാനുകളില്‍ യഥാക്രമം 250,355,500 സൗജന്യവിളികള്‍ ഏതുനെറ്റുവര്‍ക്കിലേക്കുംലഭിക്കും.കൂടുതല്‍ വിവരങ്ങള്‍ 0469 2600550 നമ്പരില്‍ ലഭ്യമാകും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.