തിരുവനന്തപുരം: അങ്കമാലി റെയില്‍വെ സ്റ്റേഷന് യാര്‍ഡിലെ നവീകരണ, വികസന പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ ഇന്നു മുതല്‍ 12 വരെ അങ്കമാലി വഴി കടന്നുപോകുന്ന ട്രെയിനുകള്‍ ക്രമീകരിച്ചു.
പൂര്‍ണ്ണമായി റദ്ദാക്കിയവ
56370 നമ്പര്‍ എറണാകളും ജംങ്ഷന് – ഗുരുവായൂര്‍ പാസഞ്ചര്‍ (രാവിലെ ആറ്), 56375 നമ്പര്‍ ഗുരുവായൂര്‍ -എറണാകുളം പാസഞ്ചര്‍ ആഗസ്റ്റ് 12ന് പൂര്‍ണമായും റദ്ദാക്കി.
എറണാകുളം-പാലക്കാട് മെമ്മു സര്‍വീസുകള്‍ (66611 / 66612) 12 വരെ ഷൊര്‍ണൂര്‍ ജംങ്ഷനും എറണാകുളം ജംങ്ഷനുമിടയില് പൂര്‍ണമായും റദ്ദാക്കി.
ഗുരുവായൂരില്‍ നിന്ന് രാവിലെ ഒമ്പതിനും തൃശൂരില്‍ നിന്ന് രാവിലെ 10.55 നും തിരിക്കുന്ന പാസഞ്ചര്‍ ട്രെയിനുകള്‍ (നം. 56373/56374) ഈ മാസം 12 ന് റദ്ദാക്കി.
ഭാഗികമായി റദ്ദാക്കുന്നവ
നാല്, ആറ്, ഏഴ് തീയതികളില്‍ 12618 നമ്പര്‍ നിസാമുദ്ദീന്‍-എറണാകുളം മംഗള എക്പ്രസ് തൃശൂരില്‍ യാത്ര അവസാനിപ്പിക്കും. ആലപ്പുഴയ്ക്കും എറണാകുളത്തിനുമിടയിലുള്ള എക്സിക്യൂട്ടീവ് എക്സ്പ്രസ് (.16307 /16308) നാല്, ആറ് തീയതികളില്‍ ചാലക്കുടിക്കും ആലപ്പുഴയ്ക്കുമിടയില്‍ റദ്ദാക്കും. ഈ ദിവസങ്ങളില്‍ തിരുവനന്തപുരം-ന്യൂദല്‍ഹി കേരള എക്സ്പ്രസ്സിലേക്ക് (12625) ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്കായി ഈ ട്രെയിനിന് ചാലക്കുടിയില്‍ പ്രത്യേകസ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്.
തിരുവനന്തപുരത്തിനും ഷൊര്‍ണൂര്‍ ജംങ്ഷനുമിടയ്ക്കുള്ള വേണാട് എക്സ്പ്രസ്സ് (16302/ 16301) ഈ മാസം 12 ന് ഷൊര്‍ണൂര്‍ ജംങ്ഷനും എറണാകുളത്തിനുമിടയില്‍ ഭാഗികമായി റദ്ദാക്കും.
എറണാകുളത്തിനും കണ്ണൂരിനുമിടയ്ക്കുള്ള ഇന്റര്‍സിറ്റി എക്സ്പ്രസ് (16313/16314) ഈ മാസം 12 ന് ചാലക്കുടിക്കും എറണാകുളത്തിനുമിടയില്‍ ഭാഗികമായി റദ്ദാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: